ഷോപ്പിങ്ങിന് കൂടെ പോയില്ല; സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു

19 കാരനായ ദീപക് ആണ് ദാരുണമായി കൊല്ലപ്പെട്ടത്

ന്യൂഡൽഹി: ഷോപ്പിങ്ങിന് കൂടെ പോകാത്തതിന്റെ വൈരാഗ്യത്തിൽ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. 19 കാരനായ ദീപക് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി യോഗേഷിനെ സംഭവത്തിനുപിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

”ബുധനാഴ്ച വൈകിട്ട് ദീപകും യോഗേഷും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. കശ്മേര ഗേറ്റിനു സമീപത്തുളള തിബറ്റൻ മാർക്കറ്റിൽ വസ്ത്രങ്ങൾ വാങ്ങാൻ ദീപക്കിന്റെ സ്കൂട്ടറിൽ തന്നെ കൊണ്ടുപോകണമെന്ന് യോഗേഷ് ആവശ്യപ്പെട്ടു. എന്നാൽ ദീപക് ഇതിനു തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പരസ്പരം അസഭ്യം പറഞ്ഞു. ഇതു കണ്ട യോഗേഷിന്റെ മാതാപിതാക്കൾ പ്രശ്നത്തിൽ ഇടപെടുകയും നാട്ടുകാരുടെ മുന്നിൽവച്ച് മകനെ തല്ലുകയും ചെയ്തു,” ഡെപ്യൂട്ടി കമ്മിഷ്ണർ ഓഫ് പൊലീസ് അസ്‌ലം ഖാൻ പറഞ്ഞു

”നാട്ടുകാരുടെ മുന്നിൽ അപമാനിതനായ യോഗേഷ് സുഹൃത്ത് ദീപക്കിനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. ഒരവസരത്തിനായി യോഗേഷ് കാത്തിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് ദീപക് ഒറ്റയ്ക്ക് നിൽക്കുന്നത് യോഗേഷ് കണ്ടു. എന്തിനാണ് തന്നെ അസഭ്യം പറഞ്ഞതെന്ന് ചോദിച്ചു. വളരെ മോശമായ ഭാഷയിലാണ് ദീപക് ഇതിനു മറുപടി കൊടുത്തത്. ഇതിൽ ദേഷ്യം കൊണ്ട യോഗേഷ് കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ദീപക്കിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു”, ഡിസിപി പറഞ്ഞു,

ദീപക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യോഗേഷിനെ ഇന്നലെ വൈകിട്ടോടെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റത്തിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi teen stabbed to death for refusing to take neighbour shopping

Next Story
‘അച്ഛേ ദിൻ വരാൻ പോകുന്നില്ല’; നരേന്ദ്ര മോദിയുടെ അപരൻ കോൺഗ്രസ് പാളയത്തിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com