ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ തന്നെയും വേദനിപ്പിച്ചതായി കേന്ദ്ര മാനവികവിഭവ വികസന മന്ത്രി പ്രകാശ് ജാവേദ്കര്‍. താനും ഒരു രക്ഷിതാവ് ആണെന്നും തന്റെയും ഉറക്കം നഷ്ടപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.

സി​ബി​എ​സ്ഇ​യു​ടെ പ​ന്ത്ര​ണ്ടാം​ ക്ലാ​സി​ലെ സാ​ന്പ​ത്തി​ക​ശാ​സ്ത്ര​ത്തി​ന്‍റെ​യും പ​ത്താം​ ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ​യും ചോ​ദ്യ​പേ​പ്പ​റു​ക​ളാ​ണ് ചോ​ർ​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നു പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ 28 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും പ​രീ​ക്ഷ​യെ​ഴു​തേ​ണ്ടി​വ​രും. എന്നാല്‍ എല്ലാ ചോദ്യപേപ്പറുകളും ചോര്‍ന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ജന്ദര്‍മന്തറിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം തങ്ങള്‍ പരീക്ഷ എഴുതില്ലെന്നും കുട്ടികള്‍ വ്യക്തമാക്കി.

കേ​ര​ള​ത്തി​ല​ട​ക്കം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​രീ​ക്ഷ ന​ട​ന്നെ​ങ്കി​ലും ഡ​ൽ​ഹി​യി​ലും മ​റ്റു ചി​ല മേ​ഖ​ല​ക​ളി​ലു​മാ​ണ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ബു​ധ​നാ​ഴ്ച ന​ട​ന്ന പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ഡ​ൽ​ഹി​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ കി​ട്ടിയിരുന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ സാ​ന്പ​ത്തി​ക​ശാ​സ്ത്രം പ​രീ​ക്ഷ ന​ട​ന്ന​ത്.

അ​ന്നു​ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി പ​രാ​തി​പ്പെ​ട്ടി​ര​ന്നു. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പൊ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഡല്‍ഹിയില്‍ കോച്ചിങ് സെന്റര്‍ നടത്തുന്ന അധ്യാപകനെ കുറിച്ച് ലഭിച്ച ഊമക്കത്തിന്റെ പശ്ചാത്തലത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ