ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ തീപിടിത്തം. പ​ശ്ചിം പു​രി​യി​ലെ ചേ​രി​യിലാണ് രാത്രി ഒന്നരയോടെ അഗ്നിബാധ ഉണ്ടായത്. ഇരുന്നൂറിലേറെ വീടുകൾ കത്തിനശിച്ചതായാണ് വിവരം.

ഒരു സ്ത്രീക്ക് സാരമായി പൊളളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗ്നിശമനാ സേനയുടെ 25 യൂണിറ്റുകൾ തീയണക്കാനായി സ്ഥലത്തെത്തി.

കഴിഞ്ഞ ദിവസം ഡൽഹിയിൽ കലോൾ ബാഗിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 15 പേരാണ് മരിച്ചത്. ഇതിൽ മൂന്ന് പേർ കൊച്ചി സ്വദേശികളായിരുന്നു. ഡൽഹിയിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനും വിനോദയാത്രയ്ക്കുമായി പോയ ചേരാനല്ലൂർ സ്വദേശികളായ പി.നളിനിയും മക്കളായ വിദ്യാസാഗർ, ജയശ്രീ എന്നിവരുമാണ് മരിച്ചത്.

പശ്ചിംപുരിയിലെ ചേരിയിൽ അഗ്നിബാധയുണ്ടായ ഉടൻ ആളുകൾ ഇറങ്ങിയോടിയിരുന്നു. ഇതാണ് അപകടത്തിന്റെ തീവ്രത കുറച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook