ഡൽഹിയിൽ സെപ്റ്റംബർ ഒന്നു മുതൽ സ്കൂളുകൾ തുറക്കുന്നു

9 മുതൽ 12 വരെയുളള ക്ലാസുകൾ സെപ്റ്റംബർ ഒന്നു മുതലും 6 മുതൽ 8 വരെയുളള ക്ലാസുകൾ സെപ്റ്റംബർ 8 മുതലും ആരംഭിക്കും

delhi, school, ie malayalam

ന്യൂഡൽഹി: ഡൽഹിയിൽ സെപ്റ്റംബർ ഒന്നു മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കാൻ തീരുമാനം. ഡല്‍ഹി ദുരന്ത നിവാരണ മാനേജ്‌മെന്റ് നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.

9 മുതൽ 12 വരെയുളള ക്ലാസുകൾ സെപ്റ്റംബർ ഒന്നു മുതലും 6 മുതൽ 8 വരെയുളള ക്ലാസുകൾ സെപ്റ്റംബർ 8 മുതലും ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വിദ്യാർഥികൾ സ്കൂളിലെത്തണമെന്ന് നിർബന്ധമില്ല. ഓൺലൈൻ ക്ലാസുകൾ തുടരും. ഇതു സംബന്ധിച്ച തീരുമാനം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വാർത്താസമ്മേളനത്തിൽ അറിയിക്കും.

ഡൽഹി സർക്കാരിന്റെ കണക്കുകൾ പ്രകാരം 90 ശതമാനത്തോളം സർക്കാർ, പ്രൈവറ്റ് സ്കൂൾ അധ്യാപകർ കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, രാജ്യ തലസ്ഥാനത്ത് നിലവിൽ കോവിഡ് നിയന്ത്രണവിധേയമാണ്. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിലാണ് ഡൽഹിയിൽ സ്കൂളുകൾ അടച്ചത്.

Read More: രാജ്യത്ത് 44,658 പുതിയ കേസുകള്‍; 3.44 ലക്ഷം പേര്‍ ചികിത്സയില്‍

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi schools to reopen in phased manner beginning sept 1

Next Story
ഒരു ദിവസം നൽകിയത് ഒരു കോടി ഡോസ്; രാജ്യത്ത് ആകെ വാക്സിൻ സ്വീകരിച്ചവർ 62 കോടിയിലധികംCovid, Vaccine, Covid Death
The moderation of comments is automated and not cleared manually by malayalam.indianexpress.com