scorecardresearch

'രാജ്യത്തിന് തീ പിടിക്കുമ്പോൾ നിങ്ങളെവിടെ?'; ബിജെപിയോട് ആർഎസ്എസ് നേതാവ്

ഏതെങ്കിലും ഡല്‍ഹിക്കാര്‍ ഇവിടത്തെ ബിജെപിയെ കണ്ടോ? എവിടെയാണ് ബിജെപി? സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടോ

ഏതെങ്കിലും ഡല്‍ഹിക്കാര്‍ ഇവിടത്തെ ബിജെപിയെ കണ്ടോ? എവിടെയാണ് ബിജെപി? സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടോ

author-image
WebDesk
New Update
Covid-19 India second wave, Delhi covid cases, Delhi covid deaths, Delhi covid hospitals, Delhi vaccine shortage, RSS leader on Delhi covid, Indian express

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ് നേതാവ് രാജിവ് തുലി. രോഗവ്യാപനം ദിനം പ്രതി തീവ്രമാകുമ്പോഴും ബിജെപി നേതാക്കളെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എവിടേയും കാണുന്നില്ലെന്ന് രാജിവ് തുലി വിമർശിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisment

"ഡല്‍ഹിയില്‍ എല്ലായിടത്തും തീ പിടിക്കുകയാണ്. ഏതെങ്കിലും ഡല്‍ഹിക്കാര്‍ ഇവിടത്തെ ബിജെപിയെ കണ്ടോ? എവിടെയാണ് ബിജെപി? സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടോ," രാജിവ് തുലി ചോദിച്ചു.

Read More: കോവിഡ്: വോട്ടെണ്ണൽ ദിനത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

എന്നാൽ തുലിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നാണ് ഡല്‍ഹി ബിജെപി പ്രസിഡന്റ് ആദേഷ് ഗുപ്ത പറയുന്നത്. തുലിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ജനറല്‍ സെക്രട്ടറി ഹര്‍ഷ് മല്‍ഹോത്രയും തയ്യാറായില്ല. ഏപ്രില്‍ 21 മുതല്‍ പൊതുജനങ്ങള്‍ക്കായി രണ്ട് ഹെല്‍പ്ലൈന്‍ നമ്പര്‍ തുറന്നുകൊടുത്ത് ബിജെപി കോവിഡ് പ്രതിരോധത്തില്‍ സജീവമായുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Advertisment

“ഏപ്രിൽ 21 മുതൽ മൂന്ന് ഹെൽപ്ലൈൻ നമ്പറുകൾ 24 × 7 പ്രവർത്തിക്കുന്നു. അവർ രണ്ട് തരത്തിലുള്ള ജോലികളാണ് ചെയ്യുന്നത്. ഒന്ന് ഡോക്ടർമാരെ വിളിപ്പുറത്തെത്തിക്കൽ. അതിൽ ഡോക്ടർമാരുടെ പാനൽ രോഗികളെ ഫോണിൽ നോക്കുന്നു, രണ്ടാമത്തേത് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഭക്ഷണം ക്രമീകരിക്കൽ,” ഹർഷ് മൽഹോത്ര പറഞ്ഞു.

Bjp Rss Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: