ന്യൂഡൽഹി: ഫെബ്രുവരിയിലെ ഡൽഹി കലാപത്തിനായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവർ ഗൂഡാലോചന നടത്തിയെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. സീതാറാം യെച്ചൂരി, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂർവാനന്ദ്, ഡോക്യുമെന്ററി ഫിലിം മേക്കർ രാഹുൽ റോയ് എന്നിവരെ സഹ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയത്.
സിഎഎ- എൻആർസി വിരുദ്ധ സമരത്തിൽ പങ്കെടുത്തവരോട് ഏത് അറ്റത്തേക്കും പോവാൻ ഇവർ ആവശ്യപ്പെട്ടുവെന്നും കുറ്റപത്രത്തിൽ പറയുന്നു. സിഎഎ- എൻആർസി എന്നിവയെ മുസ്ലിം വവിരുദ്ധം എന്ന് വിളിച്ച് സമുദായത്തിനിടയിൽ അസ്വസ്ഥത സൃഷ്ടിച്ചുവെന്നും കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനായി പ്രകടനങ്ങൾ സംഘടിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
Read More National News: ‘സംയമനം പാലിക്കുക’: സുനന്ദയുടെ മരണത്തിൽ സമാന്തര അന്വേഷണം നടത്തിയതിൽ അർണബിനോട് ചോദ്യങ്ങളുമായി കോടതി
ഫെബ്രുവരി 23 നും 26 നും ഇടയിൽ നോർത്ത് ഈസ്റ്റ് ജില്ലയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിച്ച സപ്ലിമെന്ററി കുറ്റപത്രത്തിലാണ് യെച്ചൂരി അടക്കമുള്ളവരുടെ പേരുകൾ പ്രത്യക്ഷപ്പെട്ടതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയിലുണ്ടായ കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 581 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നോർത്ത് ഈസ്റ്റ് ഡൽഹിയിലേക്ക് കലാപം വ്യാപിക്കാൻ കാരണമായ ജാഫറാബാദ് സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ നടത്തിയ കുറ്റ സമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് യെച്ചൂരി അടക്കമുള്ളവരെ പ്രതിചേർത്തതെന്നും ഡൽഹി പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു.
വനിതാ കൂട്ടായ പിഞ്ച്ര ടോഡ് അംഗങ്ങളും ജെഎൻയു വിദ്യാർത്ഥികളായ ദേവങ്കണ കലിത, നതാഷ നർവാൾ, ജാമിയ മിലിയ ഇസ്ലാമിയയിലെ ഗൾഫിഷ ഫാത്തിമ എന്നീ മൂന്ന് വിദ്യാർത്ഥികളുടെ കുറ്റസമ്മത മൊഴിയാണ് അടിസ്ഥാനമാക്കിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. യുഎപിഎയിലെ വിവിധ വകുപ്പുകൾ പ്രകാരം വിദ്യാർത്ഥിനികൾക്കെതിരെ കുറ്റം ചുമത്തിയിരുന്നു.
Read More National News: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിന്ന് ആറ് ലക്ഷം വെട്ടിച്ചു
പാർലമെന്റിന്റെ മൺസൂൺ സെഷൻ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പരസ്യപ്പെടുത്തിയ കുറ്റപത്രത്തിൽ, കലിതയും നർവാളും കലാപത്തിൽ പങ്കാളികളാണെന്ന് സമ്മതിച്ചതായി ദില്ലി പോലീസ് അവകാശപ്പെട്ടു. ഘോഷ്, അപൂർവാനന്ദ്, റോയ് എന്നിവർ അവർക്ക് ഉപദേശം നൽകിയവരാണെന്നും അവർ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടത്താനും “ഏത് തീവ്രതയിലേക്ക് വേണമെങ്കിലും” പോകാമെന്നും ഉപദേശിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.
സിഎഎയ്‌ക്കെതിരെ ഡിസംബറിൽ ദരിയ ഗഞ്ചിൽ പ്രതിഷേധവും 2020 ഫെബ്രുവരി 22 ന് ജാഫ്രഫാദിൽ റോഡ് തടയൽ സമരവും സംഘടിപ്പിച്ചത് ഘോഷ്, അപൂർവാനന്ദ്, റോയ് എന്നിവരുടെ നിർദേശപ്രകാരമാണെന്ന് രണ്ട് ജെഎൻയു വിദ്യാർഥിനികളും പറഞ്ഞതായും കുറ്റപത്രത്തിൽ അവകാശപ്പെടുന്നു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായും ജാമിയ കോഓഡിനേഷൻ കമ്മിറ്റിയുമായും സഹകരിച്ച് പ്രിഞ്ച ടോഡ് അംഗങ്ങൾക്കിടയിൽ ഇടപെട്ട് അവരെ സിഎഎ വിരുദ്ധ പ്രചാരണത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചുവെന്ന് വിദ്യാർത്ഥിനികൾ പൊലീസിനോട് പറഞ്ഞുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
ജാമിയ വിദ്യാർത്ഥിനി ഫാത്തിമയുടെ പ്രസ്താവനയെയാണ് യെച്ചൂരി അടക്കമുള്ളവരുടെ പേരുകൾ ചേർക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്.
Read More National News: ദേശീയ സുരക്ഷാ നിയമം: യുപിയിലെ കേസുകളിൽ പകുതിയിലധികവും ഗോവധത്തിൽ
യെച്ചൂരിക്ക് പുറമെ, ഭീം ആർമി മേധാവി നേതാവ് ചന്ദ്രശേഖർ ആസാദ്, യുനൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് നേതാവ് ഉമർ ഖാലിദ്, മുസ്ലീം സമുദായത്തിൽ നിന്നുള്ള ചില നേതാക്കളായ മുൻ എംഎൽഎ മതീൻ അഹമ്മദ്, എംഎൽഎ അമന്നത്തുല്ല ഖാൻ എന്നിവരെക്കുറിച്ചും ഫാത്തിമയുടെ പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ടെന്ന് കുറ്റപത്രത്തിൽ അവകാശപ്പെടുന്നു.
അവർ അക്രമ സംഭവങ്ങളുടെ ഗൂഢാലോചന നടത്തിയവരാണെന്നും കുറ്റപത്രത്തിൽ അവകാശപ്പെടുന്നു.
“ഇന്ത്യൻ സർക്കാരിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്നതിനായി” പ്രതിഷേധം സംഘടിപ്പിക്കാൻ തന്നോട് പറഞ്ഞതായി ഫാത്തിമ പ്രസ്താവനയിൽ പറഞ്ഞുവെന്ന് പൊലീസ് അവകാശപ്പെട്ടു.
“ഒമർ ഖാലിദ്, ചന്ദ്രശേഖർ രാവൺ, യോഗേന്ദർ യാദവ്, സീതാരം യെച്ചൂരി, അഭിഭാഷകൻ മഹമൂദ് പ്രാച എന്നിവരുൾപ്പെടെ വലിയ നേതാക്കളും അഭിഭാഷകരും ഈ ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുകയും അണിനിരത്തുകയും ചെയ്തു,” എന്ന് ഫാത്തിമ പറയുന്നതായുള്ള പ്രസ്താവനയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Read More National News: അസംഘടിത മേഖലയുടെ നടുവൊടിച്ചു, മോദിയുടെ നയങ്ങൾ സമ്പൂർണ പരാജയം: രാഹുൽ ഗാന്ധി
പ്രകടനത്തിൽ ഇരിക്കുന്നത് നിങ്ങളുടെ ജനാധിപത്യപരമായ അവകാശമാണെന്ന് പ്രാച പറഞ്ഞുവെന്നും ബാക്കിയുള്ള നേതാക്കൾ സിഎഎ / എൻആർസിയെ മുസ്ലീം വിരുദ്ധമെന്ന് വിളിച്ച് സമുദായത്തിൽ അസ്വസ്ഥതയുണ്ടാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
സിഎഎ / എൻആർസിക്കെതിരെ പ്രതിഷേധം നടത്തുന്നതിന് ഉമർ ഖാലിദ് ചില ടിപ്പുകൾ പറഞ്ഞു തന്നിട്ടുണ്ടെന്നും കലിത പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. ഈ വ്യക്തികളുടെ നിർദ്ദേശപ്രകാരം, ഉമർ ഖാലിദിന്റെ യുണൈറ്റഡ് എഗെയിൻസ്റ്റ് ഹേറ്റ് ഗ്രൂപ്പും ജെസിസിയും (ജാമിയ കോർഡിനേഷൻ കമ്മിറ്റി) ഞങ്ങളുടെ പിഞ്ജ ടോഡ് (ഞങ്ങൾ) അംഗങ്ങളും ചേർന്ന് ദില്ലിയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ആരംഭിച്ചു,” എന്നും കലിത മൊഴി നൽകിയതായാണ് കുറ്റ പത്രത്തിൽ പറയുന്നത്.
Read More: Delhi riots: Police name Yechury, Jayati Ghosh, Apoorvanand as co-conspirators