Latest News

ഡൽഹി കലാപം: 10,000 പേജുള്ള കുറ്റപത്രവുമായി പൊലീസ്

15 പേർക്കെതിരേ യുഎപിഎ പ്രകാരം അടക്കമുള്ള കുറ്റങ്ങൾ

delhi riot, ie malayalam

ന്യൂഡൽഹി: ഫെബ്രുവരിയിൽ  വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ ഡൽഹി പൊലീസ് കുറ്റ പത്രം സമർപിച്ചു. യുഎപിഎ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് ഡൽഹി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപിച്ചത്.

പതിനായിരം പേജുകളുള്ള കുറ്റപത്രത്തിൽ 747 സാക്ഷികളുടെ പട്ടിക പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 51 പേരുടെ മൊഴി സിആർ‌പി‌സി 164 (മജിസ്‌ട്രേറ്റിന് മുമ്പാകെ) പ്രകാരം രേഖപ്പെടുത്തിയതാണ്. ഫോൺ കോൾ വിവരങ്ങൾ, വാട്‌സ്ആപ്പ് ചാറ്റുകൾ എന്നിവയെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നതെന്നും പോലീസ് കോടതിയെ അറിയിച്ചു.

Read More: ഡൽഹി കലാപം: ഉമർ ഖാലിദിനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തു

പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനെതിരേ (സി‌എ‌എ) പ്രതിഷേധിച്ചവർ ഗതാഗതം തടഞ്ഞതിനെ ഇതെല്ലാം തുടങ്ങുന്നതിന് മുൻപുള്ള ഗൂഡാലോചനയായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് നേരത്തേ പറഞ്ഞിരുന്നു.

ഡൽഹി പൊലീസ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച കമ്മീഷണർ എസ്എൻ ശ്രീവാസ്തവ അടക്കം പങ്കെടുത്ത ഒരു വെബിനാറിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) പ്രമോദ് സിങ് കുശ്വാഹയാണ് ട്രാഫിക് ജാം സൃഷ്ടിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞത്.

“ഡൽഹി കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ, ഞങ്ങൾ ആദ്യം എല്ലാ സ്ഥലങ്ങളും കണ്ടു, എല്ലാ സ്ഥലങ്ങളിലും ഒരേസമയം ട്രാഫിക് ജാം ആരംഭിച്ചതുമായി ബന്ധപ്പെച്ച് ഒരു പൊതുരീതി കണ്ടെത്തി. ഗൂഢാലോചനയുണ്ടായതിന്റെ ആദ്യ സൂചകമാണ് അത്,” ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

അതേസമയം കലാപത്തിന് ഒരുദിവസം മുൻപ് ബിജെപി നേതാവ് കപിൽ ശർമ നടത്തിയ പ്രസംഗത്തിന് കലാപവുമായി ബന്ധമുണ്ടോ എന്നതിന്, ” സിഎഎ/എൻആർസി അനുകൂലികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന തരത്തിൽ വ്യാഖ്യാനങ്ങൾ നിർമിക്കപ്പെട്ടിരുന്നg, എന്നാൽ അത് അന്വേഷണത്തിൽ വന്നില്ല,” എന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്ചു.

ഡൽഹി കലാപത്തിന് പിറകിലുള്ളതായി ആരോപിക്കപ്പെടുന്ന “വലിയ ഗൂഢാലോചന” അന്വേഷിക്കുന്നതിനായി യുഎപിഎ പ്രകാരം രജിസ്ട്രർ ചെയ്ത കേസിൽ ജെഎൻയുവിലെ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഈ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ് അടക്കം നിരവധി യുവ സാമൂഹ്യ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപം ഉമർ ഖാലിദും മറ്റുള്ളവരും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പോലീസ് ആരോപിക്കുന്നു.

Read More: ബിജെപിക്ക് ചോദ്യങ്ങളെ ഭയമാണ്; അടിയന്തരാവസ്ഥയെ നേരിട്ടവരാണ് തങ്ങളെന്ന് സീതാറാം യെച്ചൂരി

അതേസമയം, കലാപക്കേസിൽ ഡൽഹി പൊലീസിന്റെ നടപടികൾ ചോദ്യം ചെയ്ത് ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകർ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.

യു‌എ‌പി‌എ പ്രകാരം അറസ്റ്റിലായ സാമൂഹ്യ പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനയിൽ യഥാർത്ഥ കുറ്റവാളികൾ സ്വതന്ത്രരായി തുടരുകയാണെന്നും പറഞ്ഞിരുന്നു.

“യഥാർത്ഥ കുറ്റവാളികൾ – പകൽസമയത്ത് ബലപ്രയോഗത്തിലൂടെ പ്രതിഷേധ സ്ഥലം ഒഴിപ്പിക്കുനെന്നു ഭീഷണിപ്പെടുത്തിയവരും പ്രതിഷേധ സ്ഥലത്തേക്ക് തോക്കുമായി വന്നവരും പ്രകോപനപരവും അക്രമപരവുമായ മുദ്രാവാക്യങ്ങൾ മുഴക്കിയവരും – സ്വതന്ത്രരായി തുടരുകയടാണ്. വിയോജിപ്പിന്റെ എല്ലാ ജനാധിപത്യപരമായ ശബ്ദങ്ങൾ പോലും ക്രമേണ അകത്താക്കപ്പെടുന്നു,” എന്ന് പ്രസ്താവനയിൽ പറയുന്നു.

ഫെബ്രുവരി 24 ന് വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് കേസെടുത്തത്. സംഘർഷങ്ങളിൽ 53 പേർ മരിക്കുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read More: Delhi riots: Police file 10,000-page chargesheet against 15 accused under UAPA & other sections

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi riots chargesheet police court uapa

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express