ന്യൂഡൽഹി: തങ്ങളുടെ പുതിയ പുസ്തകമായ ‘ഡൽഹി റയറ്റ്സ് 2020: ദി അൺടോൾഡ് സ്റ്റോറി (Delhi Riots 2020: The Untold Story)’ പിൻവലിക്കുന്നതായി പ്രസാധകരായ ബ്ലൂംസ്ബറി ഇന്ത്യ. അഡ്വക്കേറ്റ് മോണിക്ക അറോറ, സോണാലി ചിറ്റാൽക്കർ, പ്രേണ മൽഹോത്ര എന്നിവർ രചിച്ച പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലൂംസ്ബറിക്കെതിരേ വിമർശനമുയർന്നിരുന്നു. ഇതിനെത്തുടർന്നാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കുന്നതായി പ്രസാധകർ അറിയിച്ചത്.
അടുത്തമാസമായിരുന്നു പുസ്തകം പുറത്തിറങ്ങേണ്ടിയിരുന്നത്. തങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും പക്ഷേ സമൂഹത്തോടുള്ളള കടമകളെക്കുറിച്ച് തങ്ങൾക്ക് ആഴത്തിലുള്ള ധാരണകളുണ്ടെന്നും പുസ്തകം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ ബ്ലൂംസ്ബറി അഭിപ്രായപ്പെട്ടു.
Read More National News: ബാബ്റി മസ്ജിദ്: അദ്വാനിക്കെതിരായ കേസ് സെപ്തംബര് 30-നകം വിധി പറയണമെന്ന് സുപ്രീംകോടതി
“ ‘ഡൽഹി റയറ്റ്സ് 2020: ദി അൺടോൾഡ് സ്റ്റോറി’ സെപ്റ്റംബറിൽ പുറത്തിറക്കാൻ ബ്ലൂംസ്ബറി ഇന്ത്യ പദ്ധതിയിട്ടിരുന്നു, 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപങ്ങളെക്കുറിച്ച് വസ്തുതാപരമായ റിപ്പോർട്ട് നൽകുമെന്ന് പറയപ്പെടുന്നതും രചയിതാക്കൾ നടത്തിയ അന്വേഷണങ്ങളുടെയും അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയതുമായ പുസ്തകമാണ് അത്. എന്നിരുന്നാലും, രചയിതാക്കൾ ഞങ്ങളുടെ അറിവില്ലാതെയും പ്രസാധകരുടെ അംഗീകാരമില്ലാതെയുള്ള കക്ഷികളുടെ പങ്കാളിത്തത്തോടെയും സംഘടിപ്പിച്ച ഒരു വെർച്വൽ പ്രീ-പബ്ലിക്കേഷൻ ലോഞ്ച് ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾ കണക്കിലെടുത്ത് പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ബ്ലൂംസ്ബറി ഇന്ത്യ അഭിപ്രായ സ്വാതന്ത്ര്യത്തെ ശക്തമായി പിന്തുണയ്ക്കുന്നു, പക്ഷേ തങ്ങൾക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിന്റേതായ ആഴത്തിലുള്ള ബോധവുമുണ്ട്,” ബ്ലൂംസ്ബറിയുടെ പ്രസ്താവനയിൽ പറയുന്നു.
Read More National News: ബലിയാടുകളാക്കാൻ ശ്രമിച്ചിരിക്കാമെന്ന് കോടതി: തബ്ലീഗി സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരായ എഫ്ഐആർ തള്ളി
പുസ്തകത്തിന്റെ വിർച്വൽ പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പുസ്തകത്തിന്റെ രചയിതാക്കൾക്ക് പുറമെ ബിജെപി നേതാവ് കപിൽ മിശ്ര, ചലച്ചിത്ര സംവിധായകൻ വിവേക് അഗ്നിഹോത്രി, ഒപ്ഇന്ത്യ എഡിറ്റർ നൂപുർ ജെ ശർമ തുടങ്ങിയരാണ് ചടങ്ങിൽ പങ്കെടുക്കുന്നതെന്നത് വിവാദത്തിന് കാരണമായിരുന്നു. വർഗീയമായ ലക്ഷ്യങ്ങളെ പിന്തുണക്കുകയാണ് ബ്ലൂംസ്ബറി ചെയ്യുന്നതെന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
മീനാക്ഷി റെഡ്ഡി മാധവനെപ്പോലുള്ള എഴുത്തുകാർ, അഭിനേത്രി സ്വര ഭാസ്കർ തുടങ്ങിയവർ ഈ വിഷയത്തിൽ ട്വീറ്റ് ചെയ്തു. ഇതിന് പിറകേ പ്രകാശന ചടങ്ങ് തങ്ങളല്ല സംഘചിപ്പിച്ചതെന്നും രു വിവരവുമില്ലെന്നും ബ്ലൂംസ്ബറി വെള്ളിയാഴ്ച പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Read More: Bloomsbury India withdraws book on 2020 Delhi riots after backlash