/indian-express-malayalam/media/media_files/2025/11/19/umar-nabi-2025-11-19-07-48-48.jpg)
ഡോ.ഉമർ നബി (ഫയൽ ചിത്രം)
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിൽ ചാവേറാക്രമണം നടത്തിയ ഡോ.ഉമർ നബി സ്ഫോടനത്തിന് തൊട്ട് മുൻപായി ചിത്രീകരിച്ച വീഡിയോ കിട്ടിയത് അയാളുടെ മൊബൈൽ ഫോണിൽനിന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഉമർ തന്റെ ഫോൺ ഇളയ സഹോദരന് കൈമാറിയതായാണ് ഉന്നത വൃത്തങ്ങൾ പറയുന്നത്. ചെങ്കോട്ടയിൽ സ്ഫോടനം നടന്ന രാത്രിയിൽ ജമ്മു കശ്മീർ പോലീസ് പുൽവാമയിലെ വസതിയിൽ നിന്ന് ഉമറിന്റെ സഹോദരനെ പിടികൂടിയിരുന്നു. ഉമറിന്റെ മൂത്ത സഹോദരനും പോലീസ് കസ്റ്റഡിയിലാണ്.
Also Read: ഡൽഹി സ്‌ഫോടനം; അൽഫലാ സർവകലാശാല ചെയർമാൻ അറസ്റ്റിൽ
“ചോദ്യം ചെയ്യലിൽ, സഹോദരനാണ് ഫോൺ തനിക്ക് നൽകിയതെന്ന് അയാൾ സമ്മതിച്ചു. ഉമർ പറഞ്ഞതനുസരിച്ചാണ് അയാൾ (ഇളയ സഹോദരൻ) ഫോൺ അഴുക്കുചാലിൽ ഉപേക്ഷിച്ചത്. ദീർഘനേരം നീണ്ട തിരച്ചിലിനൊടുവിലാണ് ഞങ്ങൾക്ക് ഫോൺ കണ്ടെത്താൻ കഴിഞ്ഞത്,” ഒരു വൃത്തം പറഞ്ഞു. ഫോൺ വീണ്ടെടുത്ത ശേഷം, പോലീസ് അത് ഡാറ്റാ എക്‌സ്‌ട്രാക്റ്റേഷനായി അയച്ചതായി വൃത്തങ്ങൾ അറിയിച്ചു.
“നിലവിൽ പ്രചരിക്കുന്ന വീഡിയോ ഉൾപ്പെടെ കുറഞ്ഞത് നാല് വീഡിയോകളെങ്കിലും എക്‌സ്‌ട്രാക്റ്റു ചെയ്‌തു. വീഡിയോകൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐഎ) എന്നിവർക്കായി കൈമാറി,” വൃത്തങ്ങൾ അറിയിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുമായി അടുത്ത ബന്ധം പുലർത്തുന്നവരിൽ പ്രധാനിയായിരുന്നു ഉമറെന്നും ചാവേർ ആക്രമണത്തെക്കുറിച്ച് പലപ്പോഴും സംസാരിക്കാറുണ്ടെന്നും ചോദ്യം ചെയ്യലിൽ ഉമറിന്റെ കൂട്ടാളികൾ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Also Read:ഡൽഹി സ്‌ഫോടനം; കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്
ഉമറിനെ കൂടാതെ, അൽ ഫലാഹ് സർവകലാശാലയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ഡോ.മുസമ്മിൽ അഹമ്മദ് ഗനായ്, സഹാറൻപൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ.അദീൽ മജീദ് റാത്തർ, ലക്‌നൗ സ്വദേശിയും അൽ ഫലാഹ്‌സിൽ ജോലി ചെയ്തിരുന്നതുമായ ഡോ.ഷഹീൻ ഷാഹിദ് അൻസാരി എന്നിവരാണ് ഭീകര സംഘത്തിലെ മറ്റ് അംഗങ്ങൾ.
Also Read: ഡൽഹിയിൽ നടന്നത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, തീവ്രവാദത്തെ അടിച്ചമർത്തും
ആക്രമണത്തിന് ഒരു ലക്ഷ്യമോ തീയതിയോ നിശ്ചയിച്ചിരുന്നില്ലെന്ന് അറസ്റ്റിലായ മൂന്ന് ഡോക്ടർമാർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പറയപ്പെടുന്നു. ഉമർ തിടുക്കപ്പെട്ട് ആക്രമണം നടത്തുകയായിരുന്നുവെന്നും അവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം.
Read More: ഒന്നിലധികം ടീമുകൾ, 100 സിസിടിവി ക്യാമറകൾ, ഒരു ഐ20: ഡൽഹിയിലേക്ക് കടന്ന കാർ പോലീസ് എങ്ങനെ ട്രാക്ക് ചെയ്തു?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us