scorecardresearch

ചെങ്കോട്ട സ്ഫോടനം; അൽ ഫലാ സർവകലാശാലയിലെ ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡോക്ടറെ സിലിഗുരിയിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡോക്ടറെ സിലിഗുരിയിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു

author-image
WebDesk
New Update
delhi blast 111111134444

എക്സ‌പ്രസ് ഫൊട്ടോ

ഡൽഹി: ചെങ്കോട്ട സ്ഫോടന കേസിൽ ഒരു ഡോക്ടർകൂടി കസ്റ്റഡയിൽ. പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂർ സ്വദേശിയായ ഡോക്ടറെയാണ് ചോദ്യം ചെയ്യലിനായി എൻ‌ഐ‌എ കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡോക്ടറെ സിലിഗുരിയിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

Advertisment

ഡോ. ജഹ്‌നിസാർ ആലം എന്നയാളെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. അൽ ഫലാ സർവകലാശാലയിൽ നിന്ന് 2024-ൽ എംബിബിഎസ് പൂർത്തിയാക്കിയ ജഹ്‌നിസാർ, ദാൽഖോലയിൽ ബന്ധുക്കളെ സന്ദർശിക്കാൻ പോകവേ സുർജാപൂർ മാർക്കറ്റിൽ നിന്നാണ് എൻഐഎ സംഘം പിടികൂടിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.

Also Read: ചെങ്കോട്ട സ്ഫോടനം; നാലു ഡോക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ

ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിലെ ഡോക്ടർമാർക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, സർവകലാശാലയിലെ മറ്റു ഡോക്ടർമാരേ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ആലമിനെ കസ്റ്റഡിയിലെടുത്തതെന്ന് അമ്മാവൻ അബുൽ കാസിം മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

Also Read: ജമ്മു കശ്മീരിൽ പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം; 9 പേക്ക് ദാരുണാന്ത്യം, 29 പേർക്ക് പരിക്ക്

അതേസമയം, ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലു ഡോക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി). ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസമ്മിൽ അഹമ്മദ് ഗനായ്, ഷഹീൻ ഷാഹിദ് അൻസാരി എന്നിവരെയെണ് മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കിയത്.

Read More: ഫലം ആശ്ചര്യപ്പെടുത്തി, തുടക്കം മുതൽ നീതിയുക്തമല്ലാത്ത തിരഞ്ഞെടുപ്പ്; തോൽവിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: