/indian-express-malayalam/media/media_files/2025/11/13/umar-nabi-2025-11-13-08-39-57.jpg)
ഉമർ നബി
Delhi Red Fort Blast: ഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെയായിരുന്നെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനയിലൂടെയാണ് ഉമർ നബി തന്നെയാണ് സ്ഫോടനം നടത്തിയ കാറിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചത്. ഉമർ നബിയാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയം തോന്നിയതിന് പിന്നാലെ പുൽവാമയിലെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് സാമ്പിളുകൾ ശേഖരിച്ചിരുന്നു.
Also Read:ചെങ്കോട്ട സ്ഫോടനം; കാർ ഒടിച്ചത് 'വൈറ്റ് കോളർ ഗ്രൂപ്പ്' തലവൻ ഡോക്ടർ ഉമർ നബി
ഫരീദാബാദ്, ലഖ്നൗ, തെക്കൻ കശ്മീർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ലോജിസ്റ്റിക്സ് മോഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്നാണ് ഉന്നത പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഈ ഗ്രൂപ്പിൽ ഒമ്പത് മുതൽ പത്ത് വരെ അംഗങ്ങളുണ്ടെന്നും ഇതിൽ ആറോളം പേർ ഡോക്ടർമാരാണെന്നും അന്വേഷണ വൃത്തങ്ങൾ പറഞ്ഞു.
സ്ഫോടനം നടന്ന തലേന്ന് മുതൽ ഉമറിനെ കാണാതായിരുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. ഉമർ തന്റെ കയ്യിലുള്ള അഞ്ച് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് ദൗജ് ഗ്രാമത്തിന് സമീപം ഒളിവിൽ പോയതാണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. മാത്രവുമല്ല, കഴിഞ്ഞ മാസം 30 മുതൽ ഉമർ നബി സർവകലാശാല ചുമതലകളും ഒഴിവാക്കിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
Also Read:ചെങ്കോട്ട സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി
ഉമർ ഒരു ശാന്ത സ്വഭാവക്കാരനാണെന്നും അന്തർമുഖനാണെന്നും ഒരുപാട് നേരം വായിക്കുന്നവനുമാണെന്നാണ് ഉമറിന്റെ ബന്ധുക്കൾ പ്രതികരിക്കുന്നത്. അപൂർവമായി മാത്രമേ ഉമർ പുറത്ത് പോകാറുള്ളുവെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉമറിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാൾ ഫരീദാബാദിനും ഡൽഹിക്കും ഇടയിൽ നിരവധി തവണ യാത്ര ചെയ്തെന്നും രാംലീല മൈതാനത്തിന്റെയും സുൻഹെരി മസ്ജിദിന്റെയും ഇടയിലുള്ള പള്ളികൾ സന്ദർശിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
Also Read:ഡൽഹിയിൽ നടന്നത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, തീവ്രവാദത്തെ അടിച്ചമർത്തും
ഫരീദാബാദിൽ നിന്നും ഉമറിന്റെ പേരിലുള്ള ഒരു ചുവന്ന ഫോർഡ് കാർ അന്വേഷണ സംഘം കണ്ടുകെട്ടിയിട്ടുണ്ട്. ഉമറിന്റെ പേരിലുള്ള ഡൽഹിയിലെ വിലാസം വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. ഉമർ നബിയും സ്ഫോടനത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ഡോ. മുസമ്മിൽ ഗനിയയും തുർക്കിയിലേക്ക് സഞ്ചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ ഉമറിന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ കാർ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഹരിയാനയിലെ ഒരു ഫാം ഹൗസിൽ നിന്നാണ് കാർ കണ്ടെത്തിയത്. ഉമറിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്.
Read More:ഒന്നിലധികം ടീമുകൾ, 100 സിസിടിവി ക്യാമറകൾ, ഒരു ഐ20: ഡൽഹിയിലേക്ക് കടന്ന കാർ പോലീസ് എങ്ങനെ ട്രാക്ക് ചെയ്തു?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us