scorecardresearch

Delhi Red Fort Blast: ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല

author-image
WebDesk
New Update
delhi blast 04

എക്സ്പ്രസ് ഫൊട്ടോ: ഗജേന്ദ്ര യാദവ്

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. നിരവധി പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല സുരക്ഷാ അവലോകന യോഗം വിളിച്ചിട്ടുണ്ട്. ഷായുടെ വസതിയിൽ വെച്ചായിരിക്കും യോഗം നടക്കുകയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment

Also Read: ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയത് പുൽവാമ സ്വദേശിയായ ഡോക്ടറെന്ന് പോലീസ് സംശയം

സ്ഫോടനത്തെ തുടർന്ന് ചെങ്കോട്ട മൂന്ന് ദിവസത്തേക്ക് (നവംബർ 11–13) അടച്ചിട്ടു. ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. ഡൽഹി പോലീസ്, ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) എന്നിവരുൾപ്പെട്ട ഏജൻസികളാണ് സ്ഫോടനം അന്വേഷിക്കുന്നത്. 

Also Read: ചെങ്കോട്ട സ്ഫോടനം: പുൽവാമ സ്വദേശി ഹ്യുണ്ടായ് ഐ20 കാർ വാങ്ങിയത് ഒരാഴ്ച മുൻപ്

Advertisment

അന്വേഷണ സംഘങ്ങൾ എല്ലാ കോണുകളും പരിശോധിച്ചുവരികയാണെന്നും ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഡൽഹി സ്‌ഫോടനത്തെത്തുടർന്ന് കർണാടക, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മീർ തുടങ്ങി നിരവധി സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്.

Also Read: ഡൽഹിയിൽ സ്‌ഫോടനം ഉണ്ടായ കാറിന്റെ ഏറ്റവും പുതിയ ഉടമ പുൽവാമ സ്വദേശി; അടിമുടി ദുരൂഹത

ഇന്നലെ വൈകിട്ടാണ് രാജ്യത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപം വൈകിട്ട് 6.52-നാണ് സ്ഫോടനം ഉണ്ടായത്.നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ എട്ടോളം വാഹനങ്ങൾ കത്തിനശിച്ചു.

റോഡിനു നടുവിലാണ് സ്‌ഫോടനം നടന്നത്. ആദ്യം മേഖലയിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പുറത്തുവന്നത്. എന്നാൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഡൽഹി പോലീസ് തന്നെ സ്ഥിരീകരിച്ചു. 

Read More: ഡൽഹി സ്‌ഫോടനം: ഐ 20 കാർ മൂന്ന് മണിക്കൂറോളം ചെങ്കോട്ടയ്ക്ക് സമീപം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: