scorecardresearch

'ദി വയര്‍' സ്ഥാപകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്റെയും എഡിറ്റര്‍ എം കെ വേണുവിന്റെയും വീടുകളില്‍ പൊലീസ് പരിശോധന

ദി വയർ പ്രസിദ്ധീകരിച്ച വാർത്തകൾക്കെതിരെ ബി ജെ പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ നല്‍കിയ പരാതിയെത്തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസിലാണു പരിശോധന

ദി വയർ പ്രസിദ്ധീകരിച്ച വാർത്തകൾക്കെതിരെ ബി ജെ പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ നല്‍കിയ പരാതിയെത്തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസിലാണു പരിശോധന

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
The Wire, Siddharth Varadarajan, MK venu, Amit Malviya, Delhi police

ന്യൂഡല്‍ഹി: ബി ജെ പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ നല്‍കിയ പരാതിയെത്തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസില്‍ 'ദി വയര്‍' ന്യൂസ് പോര്‍ട്ടലിന്റെ സ്ഥാപകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്റെയും എഡിറ്റര്‍ എം കെ വേണുവിന്റെയും വീടുകളില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തി. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് ഇവരുടെ ഡിവൈസുകള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു.

Advertisment

ടെക് ഭീമനായ മെറ്റായില്‍ തനിക്കുണ്ടായിരുന്ന പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ച് 700-ലധികം സോഷ്യല്‍ മീഡിയകള്‍ നീക്കം ചെയ്തെന്ന ദി വയറിന്റെ റിപ്പോര്‍ട്ടിനെതിരെയാണു അമിത് മാളവ്യ പരാതി നല്‍കിയത്. വാര്‍ത്ത പിന്നീട് പോര്‍ട്ടല്‍ പിന്‍വലിച്ചിരുന്നു.

ദി വയര്‍, സിദ്ധാര്‍ഥ് വരദരാജന്‍, എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് ഭാട്ടിയ, എം കെ വേണു, ജാഹ്നവി സെന്‍ എന്നിവര്‍ക്കെതിരെ സ്‌പെഷല്‍ പൊലീസ് കമ്മിഷണര്‍(ക്രൈം)ക്കു വെള്ളിയാഴ്ചയാണ് അമിത് മാളവ്യ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ പി സി 420 (വഞ്ചന), 468 (വ്യാജരേഖ ചമയ്ക്കല്‍) എന്നിവ പ്രകാരം കേസെടുത്തു. വഞ്ചനയുടെ ഉദ്ദേശം), 469 (പ്രശസ്തിക്കു കോട്ടം വരുത്താന്‍ ഉദ്ദേശിച്ച് വ്യാജരേഖ ചമയ്ക്കല്‍), 471 (വ്യാജ രേഖ ഉപയോഗിക്കല്‍), 500 (മാനനഷ്ടം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണു പൊലീസ് കേസെടുത്തത്.

Advertisment

റിപ്പോര്‍ട്ട് വ്യാജ രേഖകള്‍ ഉദ്ധരിച്ചുള്ളതാണെന്നു മെറ്റ വ്യക്തമാക്കിയിട്ടും ദ വയര്‍ തുടര്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായി അമിത് മാളവ്യയുടെ പരാതിയില്‍ പറയുന്നു. തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പിന്നീട് പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്‌തെങ്കിലും അതില്‍ തന്നെ അദ്ദേഹത്തെ പരാമര്‍ശിച്ചില്ലെന്നും മാളവ്യ ചൂണ്ടിക്കാട്ടി.

ഈ മാസം പ്രസിദ്ധീകരിച്ച തുടര്‍ച്ചയായ വാര്‍ത്തകളില്‍, മെറ്റ അതിന്റെ എക്സ് ചെക്ക് പ്രോഗ്രാമിലൂടെ മാളവ്യയ്ക്കു ചില പ്രത്യേക പ്രത്യേകാവകാശങ്ങള്‍ നല്‍കിയതായി ദ വയര്‍ അവകാശപ്പെട്ടു. സര്‍ക്കാരിനെയോ ബി ജെ പിയെയോ വിമര്‍ശിക്കുന്നതായി കരുതുന്ന മെറ്റയിലെ ഏത് ഉള്ളടക്കവും അദ്ദേഹത്തിന് നീക്കം ചെയ്യാമെന്നും ഇന്‍സ്റ്റഗ്രാം നിയമങ്ങള്‍ ബാധകമാകാതെ എന്തും പോസ്റ്റ് ചെയ്യാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

മെറ്റയുടെ ഭാഗമായ ആരോപണവിധേയനായ ഒരാളില്‍നിന്നു ലഭിച്ച രേഖയെ അടിസ്ഥാനമാക്കിയാണു തങ്ങളുടെ റിപ്പോര്‍ട്ടുകളെന്നാണ് ദി വയര്‍ അവകാശപ്പെട്ടത്. എന്നാല്‍ ആരോപണം നിഷേധിച്ച മെറ്റ ഈ രേഖ വ്യാജമാണെന്നു പറഞ്ഞിരുന്നു.

ഇതേത്തുടര്‍ന്ന്, ദ വയര്‍ തങ്ങളുടെ റിപ്പോര്‍ട്ടിനെ പ്രതിരോധിക്കുന്ന വാര്‍ത്തകളുടെ പരമ്പര തന്നെ പ്രസിദ്ധീകരിച്ചു. മെറ്റയുടെ 'ആന്തരിക ഇമെയിലുകള്‍' എന്ന് ഉദ്ധരിച്ചുകൊണ്ടായിരുന്നു ഇത്. അവയെല്ലാം വ്യാജമാണെന്നു തെളിഞ്ഞതോടെ ദി വയര്‍ വാര്‍ത്തകള്‍ പിന്‍വലിക്കുകയും വായനക്കാരോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Bjp Media Case Delhi Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: