ന്യൂഡൽഹി: ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗിന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്റെ സൈബർ സെൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. “ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു,” എന്നായിരുന്നു കൗമാരക്കാരിയായ പരിസ്ഥിതി പ്രവർത്തക ട്വീറ്റ് ചെയ്തത്.

പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിറകെ ഗ്രേറ്റ തന്റെ പ്രതികരണമറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. “ഞാൻ ഇപ്പോഴും കർഷകർക്കൊപ്പം നിൽക്കുകയും അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വിദ്വേഷമോ ഭീഷണികളോ മനുഷ്യാവകാശ ലംഘനങ്ങളോ ഒരിക്കലും അതിനെ മാറ്റില്ല,” ഗ്രേറ്റ ട്വീറ്റ് ചെയ്തു.

Read More: കർഷകർക്കു വേണ്ടി ശബ്ദമുയർത്തിയ റിഹാന ആരാണ്?

പോപ് ഗായിക റിഹാന ഉൾപ്പെടെ നിരവധി രാജ്യാന്തര സെലിബ്രിറ്റികളും ഇന്ത്യൻ കർഷകരെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു.

Read More: ചോദ്യം സച്ചിനോടോ ? സന്ദീപ് ശർമയുടെ രൂക്ഷ പ്രതികരണം, ഒടുവിൽ ട്വീറ്റ് ഡിലീറ്റ് ചെയ്‌തു

അതിന് പിറകെ കർഷക സമരത്തെക്കുറിച്ച് വിദേശത്തു നിന്നുള്ളവർ നടത്തുന്ന അഭിപ്രായപ്രകടനങ്ങളെ വിമർശിച്ച് വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിറക്കുകയും ചെയ്തു. “നിക്ഷിപ്ത താൽപ്പര്യക്കാരായാ ഗ്രൂപ്പുകൾ ഈ പ്രതിഷേധങ്ങളിൽ അവരുടെ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നതും അവയെ വ്യതിചലിപ്പിക്കുന്നതും ദൗർഭാഗ്യകരമാണ്,” എന്ന് പ്രസ്താവനയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook