Latest News

ഗൗതം ഗംഭീറിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് ഡല്‍ഹി പൊലീസ്

ഗംഭീര്‍ പദ്ധതിയുടെ അംബാസിഡര്‍ ആയതുകൊണ്ടാണ് തങ്ങള്‍ ഫ്‌ളാറ്റുകള്‍ വാങ്ങാന്‍ തയ്യാറായതെന്ന് പരാതിക്കാര്‍ പറയുന്നു.

Atishi Marlena on gautam gambhir, gautam gambhir voter id, ഗംഭീർ തിരച്ചറിയല്‍ കാർഡ്, gautam gambhir bjp voter id,ഗംഭീർ വോട്ടഡ ഐഡി, Atishi Marlena allege gautam gambhir, gautam gambhir vote, election news, lok sabha elections 2019, decision 2019, indian express news

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ വഞ്ചനാക്കുറ്റത്തിന് ഡല്‍ഹി പൊലീസിന്റെ ചാര്‍ജ് ഷീറ്റ്. ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് ചതിച്ചെന്നാണ് ഗംഭീറിനും മറ്റുചിലര്‍ക്കുമെതിരായ കേസ്. 50 ലധികം പേരാണ് പരാതി നല്‍കിയിട്ടുള്ളത്.

ഗാസിയാബാദിലെ ഇന്ദിരാപുരത്തെ കെട്ടിടത്തില്‍ ഫ്‌ളാറ്റുകള്‍ ബുക്ക് ചെയ്തവരാണ് പരാതിയുമായെത്തിയിരിക്കുന്നത്. 2011 ലായിരുന്നു ഫ്‌ളാറ്റുകല്‍ ബുക്ക് ചെയ്തത്. എന്നാല്‍ ഫ്‌ളാറ്റുകള്‍ നല്‍കിയിട്ടില്ലെന്ന് പരാതിക്കാര്‍ പറയുന്നു.

രുദ്ര ബില്‍ഡ്‌വെല്‍ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് പരാതി. കമ്പനിയുടെ ബ്രാന്റ് അംബാസിഡറായിരുന്നു ഗംഭീര്‍. 2016 ലാണ് കേസിന് ആസ്പദമായ പരാതി നല്‍കുന്നത്. കോടിക്കണക്കിന് രൂപ തങ്ങളില്‍ നിന്നും വാങ്ങിയ നിര്‍മ്മാതക്കള്‍ കെട്ടിടം പണിതില്ലെന്നും അവര്‍ പറയുന്നു.

2013 ജൂണ്‍ ആറായിരുന്നു ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പറഞ്ഞിരുന്ന തിയ്യതി. പിന്നീടിത് 2014 ജൂലൈ ആയി. എന്നാല്‍ ഇതിനിടയില്‍ തങ്ങളില്‍ നിന്നും പണം വാങ്ങുന്നത് തുടര്‍ന്നിരുന്നുവെന്നും അവര്‍ പറയുന്നു. ഗംഭീര്‍ പദ്ധതിയുടെ അംബാസിഡര്‍ ആയതുകൊണ്ടാണ് തങ്ങള്‍ ഫ്‌ളാറ്റുകള്‍ വാങ്ങാന്‍ തയ്യാറായതെന്ന് പരാതിക്കാര്‍ പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi police files chargesheet against gautam gambhir

Next Story
ബതോത്തെയില്‍ മൂന്ന് ഭീകരരെ വധിച്ചു; ഒരു സൈനികനും കൊല്ലപ്പെട്ടു
The moderation of comments is automated and not cleared manually by malayalam.indianexpress.com