ന്യൂഡൽഹി: തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ഡല്‍ഹി നഗരത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഇത് പരാജയപ്പെടുത്തിയതായും ഡല്‍ഹി പൊലീസ് അറിയിച്ചു. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് സരൈ കാലെ ഖാനില്‍ നിന്ന് രണ്ടു പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഈ രണ്ട് തീവ്രവാദികളെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രി സരായ് കാലെ ഖാനിലെ മില്ലേനിയം പാർക്കിന് സമീപം ഒരു കെണി വച്ചതായും ഡിസിപി (സ്പെഷ്യൽ സെൽ) സഞ്ജീവ് യാദവ് പറഞ്ഞു. രാത്രി 10.15 ഓടെ ബാരാമുള്ള ജില്ല സ്വദേശിയായ അബ്ദുൾ ലത്തീഫ് മിർ (22), കുപ്വാര ജില്ല സ്വദേശിയായ മുഹമ്മദ് അഷ്റഫ് ഖതാന (20) എന്നിങ്ങനെ തീവ്രവാദികളെന്നു സംശയിക്കുന്ന രണ്ടുപേരെ ഞങ്ങളുടെ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 10 പിസ്റ്റളുകളും അവരുടെ പക്കൽ നിന്ന് കണ്ടെടുത്തതായി യാദവ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.
Read More: ജയിച്ചാൽ ബംഗാളിനെ ഗുജറാത്താക്കാമെന്ന് ബിജെപി; ഇത് കലാപ രാഷ്ട്രീയമെന്ന് തൃണമൂൽ