അധ്യാപികയുടെ കൊലപാതകം; ഭര്‍ത്താവും മോഡല്‍ എയ്ഞ്ചല്‍ ഗുപ്തയും അറസ്റ്റില്‍

ഇതിനിടെയാണ് അധ്യാപികയുടെ മകള്‍ പൊലീസിന് ഒരു ഡയറിയെ കുറിച്ച് വിവരം നല്‍കിയത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബവാനയില്‍ അധ്യാപിക വെടിയേറ്റ് കൊല്ലപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയുടെ ഭര്‍ത്താവ് മണ്‍ജീത്ത് (38), കാമുകിയായ എയ്ഞ്ചല്‍ ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ അറിയപ്പെടുന്ന മോഡലാണ് അറസ്റ്റിലായ എയ്ഞ്ചല്‍ ഗുപ്ത. ഇവരെ കൂടാതെ എയ്ഞ്ചലിന്റെ പിതാവ് രാജീവും പൊലീസ് പിടിയിലായിട്ടുണ്ട്.

38കാരിയായ സുനിതയാണ് മൂന്ന് ദിവസം മുമ്പ് ഡല്‍ഹിയില്‍ വെടിയേറ്റ് മരിച്ചത്. എയ്ഞ്ചലുമായുളള മണ്‍ജീത്തിന്റെ ബന്ധം സുനിത എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് ഡിസിപി രാജ്നീഷ് ഗുപ്ത പറഞ്ഞു. സുനിതയെ ആരാണ് വെടിവെച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ക്വട്ടേഷന്‍ സംഘങ്ങളെ കൊണ്ടാണോ കൃത്യം നടത്തിയതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

ഹരിയാനയിലെ സോനിപതില്‍ പ്രൈമറി സ്കൂള്‍ അധ്യാപികയായ സുനിതയെ തിങ്കളാഴ്ച്ചയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് വെടിയേറ്റത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ സുനിതയെ പൊലീസ് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് സുനിതയുടെ ഫോണും പണമടങ്ങിയ ബാഗും ഉണ്ടായിരുന്നു. മോഷണശ്രമത്തില്‍ അല്ല സുനിത കൊല്ലപ്പെട്ടതെന്ന് പൊലീസ് ഇതോടെ സ്ഥിരീകരിച്ചു.

തുടര്‍ന്ന് സുനിതയുടെ വീട്ടുകാരാണ് മണ്‍ജീത്തിനെ സംശയം ഉണ്ടെന്ന് അറിയിച്ചത്. മണ്‍ജീത്തിന് എയ്ഞ്ചലുമായി ബന്ധമുണ്ടെന്നും ഇവര്‍ മൊഴി നല്‍കി. ഇതിനിടെയാണ് സുനിതയുടെ മകളും പൊലീസിന് ഒരു ഡയറിയെ കുറിച്ച് വിവരം നല്‍കിയത്. സുനിതയുടെ ഡയറി പരിശോധിച്ച പൊലീസിന് മണ്‍ജീത്തിനെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചു. തുടര്‍ന്ന് മുംബൈയിലുളള മണ്‍ജീത്തിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi police arrest three including husband for the murder of school teacher

Next Story
‘സ്ത്രീധനമായി കൊടുത്തത് 25 ലക്ഷം രൂപയും അരക്കിലോ സ്വര്‍ണവും’; ഭര്‍തൃ പീഡനം ആരോപിച്ച് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com