ന്യൂഡല്‍ഹി: പ്രസവത്തിനിടെ മരിച്ചുവെന്നു തെറ്റായി വിധി എഴുതി ആശുപത്രി അധികൃതര്‍ പ്ലാസ്റ്റിക് കവറില്‍ നല്‍കിയ കുട്ടി ഒരാഴ്ചയ്ക്ക് ഇപ്പുറം മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഘിലെ മാക്സ് ഹോസ്പിറ്റല്‍ അധികൃതര്‍ മരിച്ചെന്ന് പറഞ്ഞ് കൈമാറിയ ഇരട്ട കുട്ടികളില്‍ ഒരാള്‍ക്ക് ശവസംസ്‌കാരത്തിനിടെ ജീവന്‍തുടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പിതാംപുരയിലെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നു.

ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റകരമായ അനാസ്ഥയാണ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കണ്ടെത്തുകയും ചെയ്തു. കുട്ടിയെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞപ്പോള്‍ അലര്‍ജി ഉണ്ടായെന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു.

ഞെട്ടിക്കുന്ന വീഴ്ചയാണ് ഡ്യൂട്ടി ഡോക്ടറിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടറിനെ ലീവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുമെന്നും എന്ത് ആവശ്യത്തിനും മാതാപിതാക്കള്‍ക്ക് ഏതു സമയത്തും ഹോസ്പിറ്റലിനു സമീപിക്കാമെന്ന് മാക്‌സ് ആശുപത്രി വ്യക്തമാക്കി. തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ ഏഴുവയസ്സുകാരി മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് പരിശോധിച്ച ഫീസായ 18 ലക്ഷം രൂപയുടെ ബില്‍ അടക്കണം എന്ന് ഹോസ്പിറ്റല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പൊലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതും സര്‍ക്കാര്‍ അന്വേഷിച്ചുവരികയാണ്. ശ്രുശൂഷക്കായി 2,700 ഗ്ലൗസ് ചെലവുകള്‍ ഉള്‍പ്പെടുത്തിയാണ് 18ലക്ഷം രൂപയുടെ ബില്ല് ഹോസ്പിറ്റല്‍ മാതാപിതാക്കള്‍ നല്‍കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ