ന്യൂഡൽഹി: സമനിഷ്ഠ പാലിക്കുന്ന കാര്യത്തിൽ ഇന്ത്യയിലെ വിമാനത്താവളങ്ങൾക്ക് നാണക്കേടിന്റെ റെക്കോഡ്. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളാണ് സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിലായത്.

വിമാനക്കമ്പനികളുടെ പട്ടികയിൽ മികച്ച പ്രവർത്തനവുമായി ഇന്റിഗൊ എയർലൈൻ 14ാം സ്ഥാനത്തെത്തിയപ്പോൾ എയർ ഇന്ത്യ പുറകിൽ നിന്ന് രണ്ടാം സ്ഥാനം നേടി.

ആകെ 513 വിമാനത്താവളങ്ങളുടെ പട്ടികയിൽ മുംബൈ വിമാനത്താവളം 509ാം സ്ഥാനത്താണ്. ഇവിടുത്തെ 3.2 ലക്ഷം വിമാനങ്ങളിൽ 60 ശതമാനം മാത്രമേ സമയക്രമം പാലിക്കുന്നുളളൂവെന്നാണ് കണക്കുകൾ പറയുന്നത്. പട്ടികയിൽ ജപ്പാനിലെ നൊഗോയ കൊയാക്കി വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്.

ഹൈദാരാബാദിനും 246ാം സ്ഥാനവും ചെന്നൈക്ക് 255ാം സ്ഥാനവും ബെംഗലുരുവിന് 262ാം സ്ഥാനവും കൊൽക്കത്തയ്ക്ക് 270ാം സ്ഥാനവും ഡൽഹിക്ക് 451ാം സ്ഥാനവും മുംബൈയ്ക്ക് 509ാം സ്ഥാനവുമാണ് ലഭിച്ചത്.

ഒരു ലക്ഷത്തിലേറെ സർവ്വീസ് നടത്തുന്ന 65 വവിമാനക്കമ്പനികളുടെ പട്ടികയിലാണ് എയർ ഇന്ത്യ 64ാം സ്ഥാനം നേടിയത്. ഈ പട്ടികയിൽ ഇന്റിഗോ 14 ാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയിലെ മികച്ച എയർലൈൻ എന്ന പേര് നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook