ന്യൂഡൽഹി: അതിർത്തിയിലും ആകാശത്തും ഇന്ത്യാ-പാക് സംഘർഷം കനത്ത പശ്ചാത്തലത്തിൽ ഡൽഹി മെട്രോ റെയിലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സുരക്ഷാ ഏജൻസികളുടെ നിർദ്ദേശ പ്രകാരമാണ് ഇന്ന് വൈകിട്ട് ആറ് മണിയോടെ റെഡ് അലർട്ട്  പ്രഖ്യാപിച്ചത്.

ഡൽഹി മെട്രോയ്ക്ക് 327 കിലോമീറ്റർ നീളവും 236 സ്റ്റേഷനുകളും ആണ് ഉളളത്. എല്ലാ സ്റ്റേഷനുകളുടെയും മെട്രോയുടെ പരിധികളിലും ശക്തമായ തിരച്ചിൽ നടത്തി. മുക്കും മൂലയും സുരക്ഷാ വിഭാഗം പരിശോധിച്ചു.

ഇന്ത്യാ-പാക് സംഘർഷം ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം. ഇന്ന് രാവിലെ ജമ്മു കാശ്മീരിലെ ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിക്കാനെത്തിയ പാക് വ്യോമ സേനയെ തടയുന്നതിൽ ഇന്ത്യൻ വ്യോമസേന വിജയിച്ചിരുന്നു. ഒരു പാക് യുദ്ധവിമാനം ഇന്ത്യയുടെ ആക്രമണത്തിൽ തകർന്നു. ഇന്ത്യയുടെ മിഗ് 21 വിമാനവും ആക്രമണത്തിൽ തകരുകയും പൈലറ്റിനെ കാണാതാവുകയും ചെയ്തു. അതേസമയം ഇന്ത്യൻ എയർഫോഴ്സ് വിങ് കമ്മാന്റർ അഭിനന്ദൻ തങ്ങളുടെ കസ്റ്റഡിയിലാണെന്ന് പാക് വ്യോമസേന അവകാശപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ