ന്യൂഡൽഹി: ഭാര്യയെ പിറന്നാൾ ദിനത്തിൽ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ഡൽഹിയിലാണ് 30 കാരിയായ യുവതി പിറന്നാൾ ദിനത്തിൽ കൊല്ലപ്പെട്ടത്. നിസാര വാക്കുതർക്കത്തിനൊടുവിൽ കുപിതനായ ഭർത്താവ് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

രാജേഷ് സിങ് ചൗഹാനെന്ന 34 കാരനെ ദക്ഷിണ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ആറ് തവണ ഇയാൾ ഭാര്യയെ തുടർച്ചയായി കുത്തി എന്നാണ് വിവരം. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട രാജേഷിനെ പൊലീസ് മണിക്കൂറുകൾക്കുളളിൽ അറസ്റ്റ് ചെയ്തു.

ഖാൻപൂർ ജെജെ കോളനിയിലെ വീട്ടിൽ വച്ച് ഇന്ന് രാവിലെ 11.30 യോടെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. തർക്കത്തിനൊടുവിൽ രേണുവിനെ അടിച്ച് വീഴ്ത്തിയ രാജേഷ് സ്കൂൾ വിദ്യാർത്ഥിയായ മകൻ നോക്കിനിൽക്കെ അവരെ കത്തിയെടുത്ത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

രേണുവിന്റെ കരച്ചിൽ കേട്ട് അയൽക്കാർ ഓടിവന്നപ്പോൾ രാജേഷ് ഇവിടെ നിന്നും പുറത്തേക്ക് ഓടി. മഹിപാൽ പുരയിലെ ഹോട്ടലിൽ ഷെഫായി ജോലി ചെയ്യുകയായിരുന്നു രാജേഷ്. ദമ്പതികൾ തമ്മിൽ നിരന്തരം നിസാര കാര്യങ്ങളുടെ പേരിൽ തർക്കങ്ങളുണ്ടാവാറുണ്ടെന്ന് അയൽക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ