ന്യൂഡല്‍ഹി: നടക്കുമ്പോള്‍ ദേഹത്ത് മുട്ടിയെന്ന് പറഞ്ഞ് മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. ഡല്‍ഹി വിജയ് വിഹാറിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി രവി(20) ആണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രവി ആക്രമിക്കപ്പെട്ടത്. നടക്കുന്നതിനിടെ എതിരെ വന്ന മൂന്നംഗ സംഘത്തില്‍ ഒരാളുടെ ദേഹത്ത് രവി മുട്ടി എന്ന് പറഞ്ഞാണ് തര്‍ക്കം ആരംഭിച്ചത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കളും കൂടി ചേര്‍ന്ന് ഇവരില്‍ ഒരാള്‍ രവിയെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. നെഞ്ചിലും വയറ്റിലും മാരകമായി കുത്തേറ്റ രവിയെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ കേസെടുത്തതായും പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. രവിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ