12 വയസുള്ള പെണ്‍കുട്ടിയെ പ്രണയിച്ച 22കാരനും പെണ്‍കുട്ടിയും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചു. എന്നാല്‍ ഇരുവരും പരിക്കുകളോടെ രക്ഷപ്പെട്ടു. യുവാവിന് ഇരുകാലുകളും നഷ്ടപ്പെടുകയും ചെയ്തു. പന്ത്രണ്ടുകാരിക്കൊപ്പം ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനാണ് രണ്ടു കാലുകളും നഷ്ടമായത്.
കാലുകള്‍ നഷ്ടമായതിനു പുറമെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാനും പീഡിപ്പിക്കാനും ശ്രമിച്ചെന്നാരോപിച്ച് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ താന്‍ പെണ്‍കുട്ടിയുമായി കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. പക്ഷെ ഇയാള്‍ തന്നെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പരിക്കുകളോടെ രക്ഷപ്പെട്ട പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഒരുമിച്ചു മരിക്കാമെന്നും അല്ലാത്ത പക്ഷം താന്‍ വീടിന്റെ ടെറസിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയതായും യുവാപ് പറയുന്നു. താന്‍ മരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇരുകാലുകളും നഷ്ടപ്പെട്ട് ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ലെന്നും ഇയാള്‍ പറഞ്ഞു.