ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്നലെ പൊലീസുകർ പ്രതിഷേധവുമായി തെരുവിലിറ ങ്ങിയതിന് പിന്നാലെ ഇന്ന് അഭിഭാഷകരും പ്രതിഷേധവുമായി രംഗത്ത്. രാവിലെ മുതൽ ഡൽഹിയിലെ വിവിധ കോടതികളിൽ പൊലീസിനെതിരെ അഭിഭാഷകർ പ്രതിഷേധി ക്കുകയാണ്. സാങ്കേത് കോടതിയുടെ ഗേറ്റ് അടച്ചിട്ട അഭിഭാഷകർ പൊതുജനങ്ങളെ കോടതി വളപ്പിലേക്ക് കയറുന്നതു തടഞ്ഞു. ഇത് ജനങ്ങളും അഭിഭാഷകരുമായുള്ള സംഘർഷത്തിലേ ക്കു നയിച്ചു.

രോഹിണി കോടതി കെട്ടിടത്തിന് മുകളിൽ കയറി രണ്ട് അഭിഭാഷകർ ആത്മഹത്യാ ഭീഷണി മുഴക്കിയത് കുറച്ചുനേരത്തേക്ക് പരിഭ്രാന്തി പരത്തി. രാജസ്ഥാനിലെ ആൾവാറിലെ കോടതിക്കുള്ളിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. കോടതിയിൽ അഭിഭാഷകർ പൊലീസുകാരനെ മർദിച്ചെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നവംബര്‍ രണ്ടിനു ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ അഭിഭാഷകരും പോലീസും ഏറ്റുമുട്ടിയതാണു സംഭവത്തിന്റെ തുടക്കം. ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പോലീസ് വാഹനം തട്ടിയതും പാര്‍ക്കിങിനെച്ചൊല്ലിയുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. വാക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഒരു അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും പ്രതിഷേധം കടുപ്പിച്ചു. അഭിഭാഷകര്‍ പോലീസ് വാഹനങ്ങങ്ങളും ബൈക്കുകളും കത്തിച്ചു. ഇതിനിടെ പോലീസ് നടത്തിയ വെടിവയ്പിൽ ഒരു അഭിഭാഷകന് വെടിയേറ്റു.

Also Read: ഡൽഹി പൊലീസ് 11 മണിക്കൂർ നീണ്ട സമരം അവസാനിപ്പിച്ചു

ഇന്നലെ ആയിരക്കണക്കിന് പൊലീസുകാരാണ് ഡൽഹിയിൽ പ്രതിഷേധം നടത്തിയത്. ന്യൂഡല്‍ഹിയില്‍ പൊലീസ് ആസ്ഥാനത്തിനു മുന്നിലായിരുന്നു പ്രതിഷേധം. തീസ് ഹസാരി കോടതി വളപ്പിൽ പൊലീസുകാരെ ആക്രമിച്ച അഭിഭാഷകർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസുകാർ തെരുവിലിറങ്ങിയത്.

പതിനൊന്ന് മണിക്കൂറാണ് രാജ്യതലസ്ഥാനം അസാധാരണ സമരത്തിന് സാക്ഷ്യം വഹിച്ചത്. സമരത്തിലേർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോട് ജോലിയിൽ പ്രവേശിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് കമ്മീഷണർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook