/indian-express-malayalam/media/media_files/2025/12/25/atal-canteen-2025-12-25-19-11-40.jpg)
മുഖ്യമന്ത്രി രേഖ ഗുപ്ത ഡൽഹിയിലെ അടൽ കാന്റീനിൽ (ചിത്രം: എക്സ്)
ഡൽഹി: പാവപ്പെട്ടവർക്കും സാധാരണക്കാർക്കും തൊഴിലാളികൾക്കും കുറഞ്ഞ നിരക്കിൽ പോഷകാഹാരം ഉറപ്പാക്കുന്നതിനായി ഡൽഹിയിൽ അടൽ കാന്റീൻ പദ്ധതിക്ക് മുഖ്യമന്ത്രി രേഖാ ഗുപ്ത തുടക്കം കുറിച്ചു. വ്യാഴാഴ്ച നടന്ന ചടങ്ങിൽ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
അഞ്ചു രൂപയ്ക്കാണ് കാന്റീനുകളിലൂടെ സബ്‌സിഡി നിരക്കിൽ ഭക്ഷണം ലഭ്യമാക്കുക. നഗരത്തിലെ ദിവസവേതനക്കാർ, അന്തർസംസ്ഥാന തൊഴിലാളികൾ, മറ്റു പാവപ്പെട്ട വിഭാഗങ്ങൾ എന്നിവർക്ക് പദ്ധതി വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്മരണാർത്ഥമാണ് ജനക്ഷേമ പദ്ധതിക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുന്നത്.
Also Read: കിളിമഞ്ചാരോ പർവതത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചു മരണം
पूर्व प्रधानमंत्री, भारत रत्न श्रद्धेय अटल बिहारी वाजपेयी जी की जयंती पर आज माननीय केंद्रीय मंत्री श्री मनोहर लाल खट्टर जी की गरिमामयी उपस्थिति में नेहरू नगर सहित राजधानी के विभिन्न क्षेत्रों में अटल कैंटीन का शुभारंभ किया गया।
— Rekha Gupta (@gupta_rekha) December 25, 2025
भाजपा ने अपने घोषणापत्र में दिल्लीवासियों से अटल… pic.twitter.com/AfpI8wYDC0
ഡൽഹിയിൽ ആരും വിശന്നിരിക്കരുത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഗുണനിലവാരമുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം ഏറ്റവും കുറഞ്ഞ നിരക്കിൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: അസമിൽ രൂപത സ്‌കൂളിനുനേരെ ആക്രമണം; ബജ്‌റംഗ് ദൾ പ്രവർത്തകർ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ചുതകർത്തു
നഗരത്തിന്റെ വിവിധ മേഖലകളിലായി വരും ദിവസങ്ങളിൽ കൂടുതൽ കാന്റീനുകൾ പ്രവർത്തനമാരംഭിക്കും. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും ശുചിത്വത്തിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഓരോ കാന്റീന്റെയും പ്രവർത്തനം കൃത്യമായി നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ നിലവിലുണ്ടായിരുന്ന സമാന പദ്ധതികളെ പരിഷ്കരിച്ചും വിപുലപ്പെടുത്തിയുമാണ് 'അടൽ കാന്റീൻ' എന്ന പേരിൽ സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നത്.
Read More: ബംഗ്ലാദേശ് കലാപം: 17 വർഷങ്ങൾക്കുശേഷം ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ തിരിച്ചെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us