സ്ത്രീ സുരക്ഷയിൽ ഡൽഹി ഏറ്റവും പിന്നിൽ; ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡാറ്റ

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ 10,093 ലധികം കേസുകളാണ് കഴിഞ്ഞ വർഷം രാജ്യ തലസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്

ന്യൂഡൽഹി: കോവിഡ് മഹാമാരിയും ലോക്‌ഡോണും മൂലം ഡൽഹിയിലെ ആകെ കുറ്റകൃത്യങ്ങളിൽ കഴിഞ്ഞ വർഷം വലിയ കുറവാണ്‌ രേഖപ്പെടുത്തിയത്. എന്നാൽ രാജ്യത്തെ മറ്റു മെട്രോപൊളിറ്റൻ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തുവിട്ട ഡാറ്റ പ്രകാരം ഇന്ത്യൻ പീനൽ കോഡ് (ഐപിസി) പ്രകാരം 2019നും 2020നും ഇടയിൽ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണത്തിൽ 18 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ വർഷം പ്രതിദിനം 650 കേസുകൾ എന്ന നിലയിൽ 2.4 ലക്ഷത്തിലധികം കേസുകളാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. ബാംഗ്ലൂരിൽ ഇത് 19,964 കേസുകളും മുംബൈയിൽ ഇത് 50,000 കേസുകളുമാണ്.

ഇതിൽ മൊത്തം 472 കൊലപാതക കേസുകളാണ് രജിസ്റ്റർ ചെയ്തത്. ‘പ്രണയബന്ധം’, സ്വത്ത് തർക്കം തുടങ്ങിയവ കാരണമുള്ള കൊലപാതകങ്ങൾ ആണ് കൂടുതലും. 2019ൽ ഇത്തരത്തിലുള്ള 521 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

തട്ടിക്കൊണ്ടുപോകൽ കേസുകൾ 2019ൽ 5,900 ആയിരുന്നതിൽ നിന്നും 2020ൽ 4,062 ആയി കുറഞ്ഞതായാണ് എൻസിആർബി ഡാറ്റ കാണിക്കുന്നത്, അതിൽ മൂവായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് 12 നും 18 നും ഇടയിൽ പ്രായമുള്ളവരെ തട്ടികൊണ്ടുപോയത് സംബന്ധിച്ചാണ്.

Also read: നരേന്ദ്ര ദാഭോല്‍ക്കര്‍ വധം: അഞ്ച് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി പൂണെ കോടതി

കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടുപോകൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. പിന്നിൽ 1,173 കേസുകളുമായി മുംബൈയും 735 കേസുകളുമായി ലക്നൗവുമാണ്.

ഡാറ്റ പ്രകാരം സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമാണ് ഡൽഹി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ 10,093 ലധികം കേസുകളാണ് കഴിഞ്ഞ വർഷം രാജ്യ തലസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. മുംബൈ, പൂണെ, ഗാസിയാബാദ്, ബാംഗ്ലൂർ, ഇൻഡോർ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ ഇരട്ടിയിലധികമാണിത്.

2018ൽ സ്ത്രീകൾക്കെതിരായ 13,640 കുറ്റകൃത്യങ്ങളാണ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തത്, അടുത്ത വർഷം ഇതിൽ നിന്നും 300 എണ്ണം കുറഞ്ഞു.

997 ബലാത്സംഗങ്ങൾ, 110 സ്ത്രീധന മരണങ്ങൾ, സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള 1840 ആക്രമണങ്ങൾ, 326 പീഡന കേസുകൾ എന്നിവയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് ഇരയായവരിൽ പകുതിയിലധികം പേരും 30 വയസ്സിന് താഴെ പ്രായമുള്ളവരാണ്. മിക്ക കേസുകളിലും, കുറ്റവാളികൾ ഇരകൾക്ക് അറിയാമായിരുന്നവരാണെന്നും (കുടുംബക്കാർ , അയൽക്കാർ, പങ്കാളികൾ) ഡാറ്റ കാണിക്കുന്നു.

ഓൺലൈൻ മോഷണം, വഞ്ചന, ലൈംഗികധിക്ഷേപം എന്നിവയുൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങളും കഴിഞ്ഞ വർഷം വർദ്ധിച്ചു. ഡൽഹിയിൽ ഇത്തരത്തിലുള്ള 168 ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 50-60 എണ്ണം കൂടുതലാണ്. എന്നാൽ മറ്റു മെട്രോ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡൽഹിയിൽ കേസുകൾ സൈബർ കുറ്റകൃത്യങ്ങൾ കുറവാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞവർഷം തീർപ്പാകാതിരുന്ന 28,688 കേസുകളിൽ ഈ വർഷം വീണ്ടും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi is most unsafe for women ncrb data confirms

Next Story
രാജ്യത്ത് 30,570 പുതിയ കോവിഡ് രോഗികൾ; 431 മരണംCovid, Vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X