ന്യൂഡൽഹി: മസ്തിഷ്ക ജ്വരം ബാധിച്ച നവജാതശിശുവിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. രാജ്യതലസ്ഥാനത്തെ ചാച്ചാ നെഹ്റു ആശുപത്രിയിലാണ് സംഭവം. അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

കുട്ടിയെ കിടത്തി ചികിൽസിക്കാൻ കിടക്കയില്ലെന്നാണ് അംഗപരിമിതരായ മാതാപിതാക്കളോടു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. നഴ്സുമാരുടെയും ഡോക്ടർമാരുടെയും സഹായമാവശ്യപ്പെട്ട് താൻ നാല് മണിക്കൂറോളം ആശുപത്രിയിൽ കാത്തുനിന്നുവെന്നും എന്നാൽ ഒരാൾപോലും തിരിഞ്ഞ് നോക്കിയില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. പിന്നീട് ഉന്നതർ ആരോ വിളിച്ചുപറഞ്ഞശേഷമാണ് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ