ന്യൂ​ഡ​ൽ​ഹി: പശ്ചിമ ഡല്‍ഹിയില്‍ നിയന്ത്രണം വിട്ട കാര്‍ മേല്‍പാലത്തില്‍ നിന്നും മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് അ​ഞ്ചു പേ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
സ​ഞ്ചി​ത്(18), റി​തു (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഡ​ൽ​ഹി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ര​ഫ​ഷ​ണ​ൽ സ്റ്റ​ഡീ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. അ​ഞ്ച് ആ​ൺ​കു​ട്ടി​ക​ളും ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് ഹോ​ണ്ട​സി​റ്റി കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ന​രേ​ല​യി​ലെ ഐ.​പി കോ​ള​ജി​ലേ​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ പോ​കു​ക​യാ​യി​രു​ന്നു. അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്ന കാ​ർ ഡി​വൈ​ഡ​റി​ൽ ത​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ​വ​രെ ഡ​ൽ​ഹി​യി​ലെ എ​യിം​സി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ