ന്യൂഡൽഹി: ഏറെ വിവാദമായ നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് തിരിച്ചടി. ദിനപത്രത്തിന്റെ കെട്ടിടം ഒഴിയാനുള്ള ഉത്തരവ് ശരിവച്ച കോടതി,  അസോസിയേറ്റഡ് ജേർണൽ സമർപ്പിച്ച ഹർജി തളളി. നേരത്തെ ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചും കെട്ടിടം ഒഴിയണം എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരായായിരുന്നു ഹർജി. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു.

അസോസിയേറ്റ് ജേർണലിന് 1962 ൽ ദിനപത്രം പ്രസിദ്ധീകരിക്കുന്നതിനാണ് കെട്ടിടം ലീസിന് നൽകിയത്.  പിന്നീട് പത്രത്തിന്റെ പ്രസിദ്ധീകരണം നിർത്തി. അതിനിടെ അസോസിയേറ്റ് ജേർണലിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡിന്റെ ഓഹരികൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അംഗങ്ങളായ യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റി. ഇതോടെ കെട്ടിടവും ഇവരുടെ പക്കലായി.

പത്രം ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാട്ടി, കേന്ദ്ര നഗരവികസന മന്ത്രാലയമാണ് കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകിയത്. ഇത് ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. എന്നാൽ ഡൽഹി ഹൈക്കോടതി ഈ ആവശ്യം നിരാകരിച്ചു. ഇതിനെതിരെ അസോസിയേറ്റ് ജേണൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook