സിബിഎസ്ഇയുടെ വിദ്യാർഥി വിരുദ്ധ മനോഭാവം; ബോർഡിനെതിരെ ഡൽഹി ഹൈക്കോടതി

പല കാര്യങ്ങളിലും സുപ്രീം കോടതിയിലേക്ക് വിദ്യാർഥികളെ വലിച്ചിഴച്ചുകൊണ്ട് വിദ്യാർത്ഥികളെ ശത്രുക്കളായി ബോർഡ് കണുന്നുവെന്ന് കോടതി

cbse.nic.in, Delhi HC, CBSE, anti-student attitude, സിബിഎസ്ഇ, Central Board of Secondary Education, Delhi High Court, education news, indian express

സിബിഎസ്ഇ(സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ)യുടെ വിദ്യാർഥി വിരുദ്ധ മനോഭാവത്തിനെതിരെ ആഞ്ഞടിച്ച് ഡൽഹി ഹൈക്കോടതി. പല കാര്യങ്ങളിലും സുപ്രീം കോടതിയിലേക്ക് വിദ്യാർഥികളെ വലിച്ചിഴച്ചുകൊണ്ട് വിദ്യാർത്ഥികളെ ശത്രുക്കളായി ബോർഡ് കണുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി.

സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് ബോർഡ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേലും ജസ്റ്റിസ് പ്രതീക് ജലാനുമടങ്ങിയ ബെഞ്ചിന്റെയും നിരീക്ഷണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബോർഡ് പരീക്ഷ എഴുതാൻ സാധിക്കാതെ പോയ വിദ്യാർഥികൾക്കൊപ്പം ഇംപ്രൂവ്മെന്റ് പരീക്ഷയും നടത്തണമെന്ന ഉത്തരവിനെതിരെയാണ് സിബിഎസ്ഇ അപ്പീൽ നൽകിയത്.

Also Read: സിബിഎസ്ഇ ഫീസ് നിർണയം പരിശോധിക്കാൻ സർക്കാർ സംവിധാനം വേണം: ഹൈക്കോടതി

“സിബിഎസ്ഇയുടെ ഈ വിദ്യാർഥി വിരുദ്ധ മനോഭാവം ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. നിങ്ങൾ വിദ്യാർഥികളെ സുപ്രീം കോടതിയിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അവർ പഠിക്കണോ അതോ കോടതിയിൽ പോകുകണോ? സിബിഎസ്ഇ വിദ്യാർത്ഥികളെ ശത്രുക്കളായി കാണുന്നു” കോടതി വ്യക്തമാക്കി.

സാധാരണ വിദ്യാർത്ഥികളെപ്പോലെ, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഹാജരാകുന്നവർക്കും അസസ്മെന്റ് സ്കീം അനുസരിച്ച് സ്കോറുകൾ നേടാനോ സിബിഎസ്ഇ നടത്തുമ്പോഴെല്ലാം ഓപ്ഷണൽ പരീക്ഷയ്ക്ക് ഹാജരാകാനോ സിംഗിൾ ജഡ്ജി പറഞ്ഞിരുന്നു.

Also Read: കുറ്റാരോപിതൻ മാത്രമല്ലേ, ഇപ്പോഴും ബിഷപ്പാണ്; ഫ്രാങ്കോയുടെ ചിത്രം കലണ്ടറിൽ നൽകിയത് ന്യായീകരിച്ച് തൃശൂർ അതിരൂപത

കഴിഞ്ഞ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടന്ന സിബിഎസ്ഇ 12 ക്ലാസ് പരീക്ഷയിൽ പങ്കെടുത്ത് 95.25 ശതമാനം വിജയം നേടിയ ഒരു വിദ്യാർത്ഥിയുടെ അപേക്ഷയിലാണ് ഓഗസ്റ്റ് 14 ലെ ഉത്തരവ്. അതിനുശേഷം, തന്റെ മാർക്ക് കൂട്ടുന്നതിനായി ഒരു വർഷം കാത്തിരുന്ന ശേഷം അക്കൗണ്ടൻസി, ഇംഗ്ലിഷ് കോർ, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ് എന്നീ പരീക്ഷകൾ ഈ വർഷം വീണ്ടും എഴുതാനുമായിരുന്നു വിദ്യാർഥി കോടതിയെ സമീപിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi high court slams cbse for anti student attitude

Next Story
പ്രശസ്ത കലാസംവിധായകൻ പി. കൃഷ്ണമൂർത്തി അന്തരിച്ചുP krishnamoorthy , P krishnamoorthy passes away, art director P krishnamoorthy passes away
The moderation of comments is automated and not cleared manually by malayalam.indianexpress.com