ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി പരിസരത്ത് കര്‍ശന സുരക്ഷാ നിര്‍ദേശം. രാവിലെ 10.45ഓടെ ഡല്‍ഹി പൊലീസിനാണ് ഭീഷണി കോള്‍ വന്നത്. കോടതി വളപ്പിനകത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഒരു മണിക്കൂറിനുളളില്‍ സ്ഫോടനം നടക്കും എന്നായിരുന്നു സന്ദേശം.
തുടര്‍ന്ന് സ്ഥലത്ത് പൊലീസും പ്രത്യേകസുരക്ഷാ സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി. പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
