എല്ലാ ആശുപത്രികളിലേക്കും മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം കേന്ദ്രത്തിന്റെ ചുമലിലാണെന്നും കേന്ദ്രസർക്കാരിനോട് “ഏതുവിധേനയും” ഓക്സിജൻ വിതരണം ചെയ്യാൻ നിർദ്ദേശിക്കുന്നതായും ഡൽഹി ഹൈക്കോടതി പറഞ്ഞു.
“യാചിക്കാം, കടം വാങ്ങാം, മോഷ്ടിക്കാം. ഇത് ദേശീയ അടിയന്തരാവസ്ഥയാണ്, ” ജസ്റ്റിസുമാരായ വിപിൻ സാംഘിയുടെയും രേഖ പല്ലിയുടെയും ബെഞ്ച് സോളിസിറ്റിർ ജനറൽ തുഷാർ മേഹ്തയോട് പറഞ്ഞു.
Read More: ഓക്സിജൻ ടാങ്കിൽ ചോർച്ച; മഹാരാഷ്ടയിൽ 22 കോവിഡ് രോഗികൾ മരിച്ചു
കോവിഡ് -19 കാരണം ഗുരുതരമായി രോഗബാധിതരായി മെഡിക്കൽ ഓക്സിജൻ ആവശ്യമുള്ള പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കണമെന്നും ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ, ഓക്സിജന്റെ മുഴുവൻ ഉൽപാദനവും വ്യവസായങ്ങളിൽ നിന്ന് കേന്ദ്രം വഴിതിരിച്ചുവിടണമെന്ന് കോടതി പറഞ്ഞു.
“ആശുപത്രികളുടെ ഓക്സിജൻ ആവശ്യം പലമടങ്ങ് വർദ്ധിച്ചു. നിലവിലുള്ള സ്രോതസ്സുകളിൽ നിന്നു മാത്രമുള്ള ഓക്സിജന്റെ വിതരണംകൊണ്ട് ഈ ആവശ്യം നിറവേറ്റാൻ കഴിയില്ല,” കോടതി നിരീക്ഷിച്ചു.
Read More: കോവിഡ് മരണങ്ങള്‍ കൂടുന്നു; പുലര്‍ച്ചെ രണ്ടു വരെ ചിതയൊരുക്കി ബെംഗളുരുവിലെ ശ്മശാനങ്ങൾ, ടോക്കണ്‍
ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് ഓക്സിജൻ എത്തിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
ദില്ലിയിലെ ആശുപത്രികളിൽ ഓക്സിജൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മാക്സ് ഹെൽത്ത് കെയർ മാനേജ്‌മെന്റ് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. തങ്ങളുടെ മിക്ക ആശുപത്രികളും അപകടകരമായ അളവിൽ കുറഞ്ഞ ഓക്സിജൻ മാത്രമുള്ള പ്രവർത്തിക്കുന്നതെന്ന് അപേക്ഷകർ കോടതിയെ അറിയിച്ചു.