/indian-express-malayalam/media/media_files/uploads/2019/01/rakesh-asthana-cats-001.jpg)
ന്യൂഡൽഹി: സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. കേസ് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് അസ്താന സമർപ്പിച്ച ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുക. എന്നാൽ കൈക്കൂലിക്കേസിൽ അസ്താനയ്ക്കെതിരെ തെളിവുകൾ ഉണ്ടെന്നും എഫ്ഐആർ റദ്ദാക്കാനാവില്ലെന്നും സിബിഐ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അസ്താനയ്ക്കെതിരെ പരാതി നല്‍കിയ സതീഷ് സനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവും ഇട്ടിരുന്നു.
അതിനിടെ വീണ്ടും സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ മാറ്റി. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് അലോക് വർമയെ മാറ്റാൻ തീരുമാനിച്ചത്. കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത സുപ്രീം കോടതി ജഡ്ജി എ.കെ.സിക്രി വർമ്മയെ മാറ്റുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ തീരുമാനത്തോട് വിയോജിച്ചു. രണ്ടര മണിക്കൂർ നീണ്ടു നിന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് അലോക് വർമ്മയെ മാറ്റാൻ തീരുമാനിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.