കോവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ സർക്കാർ ഏറ്റെടുക്കും: കേജ്‌രിവാൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 8,500 കേസുകളാണ് രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്

Delhi Covid, Aravind Kejriwal, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസവും ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കഴിഞ്ഞ ഒരു മാസമായി കുട്ടികള്‍ അനാഥരായ നിരവധി കേസുകള്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

“വളരെ വേദനാജനകമായ ദിവസങ്ങളിലൂടെയാണ് നാം കടന്ന് പോയത്. പല കുടുംബങ്ങളിലും ഒന്നില്‍കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചു. കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. അവരുടെ വേദന ഞാന്‍ മനസിലാക്കുന്നു. മാതാപിതാക്കൾ മരിച്ച കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കും,” കേജ്‌രിവാൾ ഉറപ്പ് നല്‍കി.

“കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുള്ള കാര്യങ്ങള്‍ക്കുമുള്ള ചെലവ് സർക്കാർ വഹിക്കും. അയൽക്കാരോടും കുടുംബങ്ങളോടും അവരെ പരിപാലിക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്. കുട്ടികള്‍ നഷ്ടപ്പെട്ട മാതാപിതാക്കളും, വീട്ടിലെ പ്രധാന വരുമാനം കൊണ്ടുവരുന്ന വ്യക്തിയെ നഷ്ടപ്പെട്ട കുടുംബങ്ങളുമുണ്ട്. അവരെയും സര്‍ക്കാര്‍ ഏറ്റെടുക്കും,” കേജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു.

Also Read: ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയിൽ 15 കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം

3,000 കോവിഡ് രോഗികള്‍ ആശുപത്രി വിട്ടതായി മുഖ്യമന്ത്രി പറഞ്ഞു. “ഐസിയും ബെഡുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. ഇതിനര്‍ഥം ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ കൂടുതലാണെന്നാണ്. 1200 ഐസിയും ബെഡുകളും രണ്ട് ദിവസത്തിനുള്ളില്‍ തയ്യാറാകും,” കേജ്‌രിവാൾ വ്യക്തമാക്കി.

അതേസമയം, ഡല്‍ഹിയില്‍ രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,500 കേസുകളാണ് രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 10ന് ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 10,000 ത്തിന് താഴെ രേഖപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi government to take care of children who lost parents to covid

Next Story
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയിൽ 15 കോവിഡ് രോഗികൾക്ക് ദാരുണാന്ത്യംcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com