ന്യൂഡൽഹി: ആംആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹി സംസ്ഥാന സർക്കാർ 40 സർക്കാർ സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കാൻ നിയമം നടപ്പിലാക്കുന്നു. ഡ്രൈവിംഗ് ലൈസൻസ്, ജാതി സർട്ടിഫിക്കറ്റ്, പുതിയ വാട്ടർ കണക്ഷൻ എന്നിവ ഇനി വീടുകളിലേക്കെത്തും.

എട്ട് വകുപ്പുകളിലെ സേവനങ്ങളാണ് ഡൽഹി സർക്കാർ വീടുകളിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. പദ്ധതിക്ക് കീഴിലുള്ള സേവനങ്ങൾക്കായി ഡൽഹി നിവാസികൾക്കാർക്കും നീണ്ട ക്യൂവിൽ നിൽക്കേണ്ടി വരില്ലെന്നാണ് സർക്കാരിന്റെ വാഗ്ദാനം.

ഇതിനായി ഒരു സ്വകാര്യ ഏജൻസിയെ സർക്കാർ ചുമതലപ്പെടുത്തും. ആദ്യഘട്ടത്തിൽ ജാതി സർട്ടിഫിക്കറ്റ്, വാട്ടർ കണക്ഷൻ, വരുമാന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, വിവാഹ രജിസ്ട്രേഷൻ, ഡ്യൂപ്ലിക്കേറ്റ് ആർസി, ആർസി ബുക്കിലെ വിലാസം മാറ്റൽ എന്നിവയാണ് വീട്ടിലെത്തുക.

രണ്ടാം ഘട്ടത്തിൽ 30-35 സേവനങ്ങൾ കൂടി വീട്ടുപടിക്കലെത്തും. ഡ്രൈവിംഗ് ലൈസൻസിന് വ്യക്തി എംഎൽഒ ഓഫീസിലെത്തണം. പിന്നീട് ലൈസൻസ് വീട്ടിലേക്ക് അയച്ചുകൊടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook