scorecardresearch

യോഗി ആദിത്യനാഥിന്‍റെ പാത പിന്തുടര്‍ന്നു ഡല്‍ഹി സര്‍ക്കാര്‍

ഒഴിവുണ്ടായിരുന്ന ദിവസങ്ങളില്‍ ഗവണ്മെന്റ് സ്കൂളുകളിലും ഓഫീസുകളിലും പ്രസ്തുത വ്യക്തികളുടെ ജീവിതത്തേയും സംഭാവനകളേയും അടിസ്ഥാനപ്പെടുത്തിയുള്ള പരിപാടികള്‍ സംഘടിപ്പിക്കണം എന്നും യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു.

ഒഴിവുണ്ടായിരുന്ന ദിവസങ്ങളില്‍ ഗവണ്മെന്റ് സ്കൂളുകളിലും ഓഫീസുകളിലും പ്രസ്തുത വ്യക്തികളുടെ ജീവിതത്തേയും സംഭാവനകളേയും അടിസ്ഥാനപ്പെടുത്തിയുള്ള പരിപാടികള്‍ സംഘടിപ്പിക്കണം എന്നും യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Manish Sisodia, AAP, Delhi deputy CM

Jaipur: Dy chief minister of Delhi Manish Sisodia addressing a press conference in Jaipur on Saturday.PTI Photo(PTI2_11_2017_000179B)

ന്യൂ ഡല്‍ഹി : യോഗി ആദിത്യനാഥിന്‍റെ പാത പിന്തുടര്‍ന്നു ഡല്‍ഹി സര്‍ക്കാര്‍. ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരെടുത്ത തീരുമാനത്തെ പിന്‍പറ്റി വ്യക്തികളുടെ ജന്മദിനങ്ങളിലും ഓർമ ദിവസങ്ങളിലും  നല്‍കുന്ന ഒഴിവുകള്‍ എടുത്തുകളയാനാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ തീരുമാനം. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് ശിഷോഡിയ ആണ് ട്വിറ്ററിലൂടെ പുതിയ തീരുമാനം അറിയിച്ചത്. ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരിന്‍റെ തീരുമാനത്തെ താന്‍ പിന്താങ്ങുന്നു എന്നും ഇതേ തീരുമാനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ചീഫ് സെക്രടറിക്കു കൈമാറിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Advertisment

സംസ്ഥാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കാര്യങ്ങള്‍ പഠിക്കാന്‍ എപ്പോഴും തയ്യാറാവണം എന്നു പറഞ്ഞുകൊണ്ടായിരുന്നു മനീഷ് ശിഷോഡിയയുടെ ട്വീറ്റ്.

ഓരോ തെരുവുകളിലും ക്ലിനിക്കുകള്‍ ആരംഭിക്കാനും വിഐപി വണ്ടികളിലെ ചുവന്ന ബീക്കണുകള്‍ എടുത്തു കളയാനുമുള്ള കെജ്‌രിവാൾ സര്‍ക്കാരിന്‍റെ തീരുമാനത്തിനു രാജ്യവ്യാപകമായി അംഗീകാരം ലഭിച്ചിട്ടുണ്ട്. അത് ഡല്‍ഹി സര്‍ക്കാരിനു പ്രോത്സാഹനം ആണെന്നും മനീഷ് ശിഷോഡിയ പറഞ്ഞു.

Advertisment

ബുധനാഴ്ച്ചയാണ് വ്യക്തികളുടെ ജനന മരണ ദിനങ്ങളില്‍ ആചരിച്ചുവരുന്നു പതിനഞ്ചു ഒഴിവുദിവസങ്ങള്‍ എടുത്തുകളഞ്ഞു കൊണ്ട് ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ തീരുമാനമെടുത്തത്. മുന്‍ ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരായിരുന്ന സമാജ് വാദി പാര്‍ട്ടിയും അവരുടെ ഭരണകാലത്ത് സമാന്തരമായി പല ഒഴിവു ദിവസങ്ങളേയും എടുത്തുകളഞ്ഞിട്ടുണ്ട്. ഒഴിവുണ്ടായിരുന്ന ദിവസങ്ങളില്‍ ഗവണ്മെന്റ് സ്കൂളുകളിലും ഓഫീസുകളിലും പ്രസ്തുത വ്യക്തികളുടെ ജീവിതത്തേയും സംഭാവനകളേയും അടിസ്ഥാനപ്പെടുത്തിയുള്ള പരിപാടികള്‍ സംഘടിപ്പിക്കണം എന്നും യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു.

Aap Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: