ഡൽഹി ഗാസിപൂരിൽ സ്ഫോടകവസ്തു കണ്ടെത്തി; ജാഗ്രതാ നിർദേശം

ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിൽ നിന്നാണ് സ്ഫോടകവസ്തു കണ്ടെത്തിയത്

Delhi, Delhi news, Delhi bomb, Delhi IED, Ghazipur bomb, Ghazipur market, Indian Express, ഡൽഹി, സ്ഫോടകവസ്തു, ബോംബ്, Malayalam News, IE Malayalam

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഗാസിപൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗിനുള്ളിൽ സ്ഫോടകവസ്തു കണ്ടെത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികൾക്ക് കനത്ത ജാഗ്രതാ നിർദേശം നൽകി. ഇന്ന് രാവിലെ ബാഗിനുള്ളിൽ സംശയാസ്പദമായ ഇരുമ്പ് പെട്ടി കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാരിൽ ചിലർ പോലീസിൽ വിവരമറിയിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

രാവിലെ 10.19നാണ് ബാഗിനെ കുറിച്ച് ആദ്യം ഫോൺ വിളിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “കോൾ ലഭിച്ചതിനെത്തുടർന്ന് ഒരു ഫയർ ടെൻഡർ സ്ഥലത്തേക്ക് അയച്ചു, കൂടാതെ പോലീസ് ഉദ്യോഗസ്ഥരും എത്തി. അതൊരു ഇരുമ്പ് പെട്ടിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. അവർ എൻഎസ്ജിയുടെ ബോംബ് ഡിസ്പോസൽ സ്ക്വാഡിനെയും വിളിച്ചു,” ഒരു ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ഡോഗ് സ്‌ക്വാഡിനെ കൂടാതെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിലെ ഉദ്യോഗസ്ഥരെയും വിളിച്ചിരുന്നു.

Also Read: സ്കൂളുകൾ വീണ്ടും അടച്ചിടാൻ തീരുമാനം, ഒൻപതാം ക്ലാസ് വരെ ഓൺലൈൻ പഠനം മാത്രം

എൻഎസ്ജിയുടെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ ടീം ഐഇഡി എടുത്ത് മാർക്കറ്റിന് സമീപം നിയന്ത്രിത സ്ഫോടനം നടത്തിയതായി ഉദ്യോഗസ്ഥർ പറയുന്നു. കൂടുതൽ പരിശോധനയ്ക്കായി സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi ghazipur market bomb squad

The moderation of comments is automated and not cleared manually by malayalam.indianexpress.com