/indian-express-malayalam/media/media_files/uploads/2020/01/delhi-gangrape-case.jpg)
ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതിനുള്ള പുതിയ മരണ വാറണ്ട് ഡൽഹി കോടതി ഇന്ന് പുറപ്പെടുവിക്കില്ല. പ്രതിയുടെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് ഡൽഹി കോടതിയുടെ നടപടി.
മരണ വാരണ്ട് ആവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച പട്യാല ഹൗസ് കോടതി പരിഗണിക്കും. ദയാഹർജി തള്ളിയത്തിനെതിരെ വിനയ് ശർമ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഉത്തരവ് നാളെ വരും. ഇതിന് ശേഷമായിരിക്കും പട്യാല ഹൗസ് കോടതി വാറണ്ട് പരിഗണിക്കുക.
Also Read: പാചകവാതക വിലവർധന: ബിജെപി സർക്കാരിനെ ട്രോളി രാഹുൽ ഗാന്ധി
നേരത്തെ ജനുവരി 22ന് ശിക്ഷ നടപ്പാക്കുന്നതിന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് പിന്നീട് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. ഇതിന് പിന്നാലെ പ്രതികളുടെ മരണ വാറണ്ട് വിചാരണക്കോടതി സ്റ്റേ ചെയ്തു. രണ്ട് തവണ മരണ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇവർ നിയമനടപടികളുമായി മുന്നോട്ട്​ പോയതോടെ വാറണ്ട്​ റദ്ദാക്കുകയായിരുന്നു. ഇപ്പോൾ ശിക്ഷ നടപ്പാക്കുന്നത് അനിശ്ചിതമായി നീളുകയാണ്.
പുതിയ മരണവാറണ്ട് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എ.പി.സിങ് പിന്മാറിയിരുന്നു. മറ്റ് പ്രതികളുടെ അഭിഭാഷകരും പവന്റെ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഈ സാഹചര്യത്തിൽ പവൻ ഗുപ്തയ്ക്ക് പുതിയ അഭിഭാഷകനെയും കോടതി അനുവദിച്ചു. അഭിഭാഷകന് കേസ് പഠിക്കാനുള്ള സമയം വേണം എന്ന വാദവും മരണവാറണ്ട് പുറപ്പെടുവിക്കുന്നത് മാറ്റി വയ്ക്കാൻ കാരണമായി.
Also Read: ക്രിമിനൽ കേസുള്ള സ്ഥാനാർഥികളുടെ വിവരം പാർട്ടികൾ പ്രസിദ്ധീകരിക്കണം: സുപ്രീം കോടതി
അതേസമയം വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചും കോടതിക്ക് പുറത്ത് പ്രതിഷേധം നടന്നു. നിര്‍ഭയയുടെ അമ്മ ആശാദേവി വികാരഭരിതയായാണ് കോടതിയുടെ തീരുമാനത്തെ സ്വീകരിച്ചത്. തനിക്ക് നീതി വേണമെന്നും നീതിക്കായി ഇനി എത്ര ദിവസം കോടതിയില്‍ കാത്തിരിക്കണമെന്നും അവര്‍ ചോദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.