ഡൽഹി കൂട്ടബലാത്സംഗ കേസ്: പുതിയ മരണ വാറണ്ട് ഇപ്പോൾ പുറപ്പെടുവിക്കാനാകില്ലെന്ന് കോടതി

നേരത്തെ രണ്ട് തവണ മരണ വാറന്റ്​ പുറപ്പെടുവിച്ചിരുന്നു. എന്നാൽ പ്രതികൾ നിയമനടപടികളുമായി മുന്നോട്ട്​ പോയതോടെ വാറന്റ്​ റദ്ദാക്കുകയായിരുന്നു

december 16 gangrape, ഡിസംബര്‍ 16 ഡല്‍ഹി കൂട്ടബലാല്‍സംഗം,  delhi gangrape, ഡല്‍ഹി കൂട്ടബലാല്‍സംഗം, delhi gangrape hanging, ഡല്‍ഹി കൂട്ടബലാല്‍സംഗം വധശിക്ഷ, 2012 delhi gangrape case, 2012 ഡല്‍ഹി കൂട്ടബലാല്‍സംഗം വധശിക്ഷ, death penalty, വധശിക്ഷ, iemalayalam, ഐഇമലയാളം

ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതിന് പുതിയ തീയതി ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ സമർപ്പിച്ച ഹർജി ഡൽഹി കോടതി തള്ളി. ഫെബ്രുവരി 20ന് വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ അധികൃതർ നൽകിയ ഹർജിയാണ് ഡൽഹി പട്യാല കോടതി തള്ളിയത്. പ്രതികൾ വധശിക്ഷക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോടതിയുടെ തീരുമാനം.

ഫെബ്രുവരി അഞ്ചിന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രതികൾക്ക് ഏഴ് ദിവസത്തിനകം നിയപരമായ പരിഹാരങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ കോടതി നിയമം ഇവരെ ജീവിക്കാൻ അനുവദിക്കുമ്പോൾ വധശിക്ഷ നടപ്പാക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് നിരീക്ഷിച്ചു. ഈ സമയപരിധിക്ക് ശേഷം വേണ്ട നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുമെന്നും കോടതി വ്യക്തമാക്കി.

പ്രതികളായ മുകേഷ്​ സിങ്​, വിനയ്​ ശർമ, അക്ഷയ്​ കുമാർ സിങ് എന്നിവരുടെ ദയാഹർജി രാഷ്​ട്രപതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വിധി നടപ്പാക്കുന്നതിന് പുതിയ തീയതി ആവശ്യപ്പെട്ട് ജയിൽ അധികൃതർ കോടതിയെ സമീപിച്ചത്. കേസിലെ മറ്റൊരു പ്രതിയായ പവൻകുമാർ ഗുപ്ത ദയാഹർജി സമർപ്പിക്കാത്തതും അധികൃതർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ മരണ വാറണ്ട് വിചാരണക്കോടതി സ്റ്റേ ചെയ്തിരുന്നു. രണ്ട് തവണ മരണ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇവർ നിയമനടപടികളുമായി മുന്നോട്ട്​ പോയതോടെ വാറണ്ട്​ റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഫെബ്രുവരി അഞ്ചിന് പ്രതികൾക്ക്​​ വധശിക്ഷക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കാൻ ഹൈകോടതി ഒരാഴ്​ചത്തെ സമയം അനുവദിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi gangrape case court junks plea seeking fresh death warrants for convicts

Next Story
മോദി പ്രധാനമന്ത്രിയെ പോലെയല്ല പെരുമാറുന്നത്; ‘ട്യൂബ്‌ലൈറ്റ്’ പരാമർശത്തിൽ രാഹുൽ ഗാന്ധിrahul gandhi, രാഹുൽ ഗാന്ധി, narendra modi, നരേന്ദ്ര മോദി, rahul gandhi on PM mod, lok sabha session, pm modi tubelight remark, rahul gandhi tubelight modi, indian express, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com