മലയാളത്തിനു വിലക്ക്: മാപ്പ് പറഞ്ഞ് ജി.ബി പന്ത് ആശുപത്രി നഴ്സിങ് സൂപ്രണ്ട്

നഴ്‌സുമാര്‍ പരസ്പരം മലയാളത്തില്‍ സംസാരിക്കുന്നത് വിലക്കിക്കൊണ്ട് കഴിഞ്ഞ ശനിയാഴ്ചയാണ് നഴ്‌സിങ് സൂപ്രണ്ട് ഉത്തരവിറക്കിയത്

Delhi, keralite nurses, Delhi hospital malayalam order, Delhi hospital malayalam circular, Delhi hospital keralite nurses, ie malayalam

ന്യൂഡല്‍ഹി: നഴ്‌സുമാര്‍ പരസ്പരം മലയാളത്തില്‍ സംസാരിക്കുന്നത് വിലക്കിയതില്‍ മാപ്പ് പറഞ്ഞ് ഡല്‍ഹി ജി.ബി പന്ത് ആശുപത്രി നഴ്സിങ് സൂപ്രണ്ട്. രോഗികളുടെയും പരിചാരകരുടെയും സൗകര്യത്തിനായി പൂര്‍ണമായും സദുദ്ദേശ്യത്തോടെയാണു സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായും മെഡിക്കല്‍ സൂപ്രണ്ടിന് അയച്ച കത്തില്‍ നഴ്സിങ് സൂപ്രണ്ട് പറഞ്ഞു.

സര്‍ക്കുലറില്‍ മലയാളം എന്ന വാക്ക് ഉപയോഗിച്ചതുകൊണ്ട് ഏതെങ്കിലും സ്റ്റാഫിന്റെ വികാരങ്ങള്‍ വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും നഴ്‌സിങ് സൂപ്രണ്ട് കത്തില്‍ പറഞ്ഞു.

നഴ്‌സുമാര്‍ പരസ്പരം മലയാളത്തില്‍ സംസാരിക്കരുതെന്നു നഴ്‌സിങ് സൂപ്രണ്ടിനെതിരെ വന്‍ ജനവികാരം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഉത്തരവ്, ആശുപത്രി മാനേജ്മെന്റ് ഉത്തരവ് പിന്‍വലിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നഴ്‌സിങ് സൂപ്രണ്ട് മാപ്പ് പറഞ്ഞത്.

അതേമസയം, സ്റ്റാഫുകള്‍ തമ്മില്‍ അവരുടെ പ്രാദേശിക ഭാഷകളില്‍ ആശയവിനിമയം നടത്തുന്നത് തങ്ങള്‍ നിസഹായരാകുന്നതായി പരാതി ലഭിച്ചിരുന്നതായി നഴ്സിങ് സൂപ്രണ്ട് അവകാശപ്പെട്ടു. പകരം ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിക്കാന്‍ പരാതിക്കാരന്‍ അഭ്യര്‍ഥിച്ചിരുന്നതയായും നഴ്സിങ് സൂപ്രണ്ട് പറഞ്ഞു.

തങ്ങളുടെ മുന്നില്‍ വച്ച് സ്റ്റാഫുകള്‍ അവരുടെ പ്രാദേശിക ഭാഷകളില്‍ ആശയവിനിമയം നടത്തുന്നതായി രോഗികളും പരിചാരകരും മുന്‍കാലങ്ങളില്‍ വാക്കാല്‍ പരാതിപ്പെട്ടിരുന്നതായാണു നഴ്‌സിങ് സൂപ്രണ്ട് പറഞ്ഞത്. ”തങ്ങള്‍ക്കു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അത് മറച്ചുവയ്ക്കാനാണു ഭാഷ മാറ്റി സംസാരിച്ചതെന്നും രോഗികള്‍ ഭയപ്പെട്ടിരുന്നു. അതിനാല്‍, ഭാഷാ തടസം കാരണം ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്, ”നഴ്‌സിങ് സൂപ്രണ്ട് കത്തില്‍ പറഞ്ഞു.

Also Read: മലയാളം സംസാരിക്കുന്നതില്‍ വിലക്ക്; വിചിത്ര ഉത്തരവ് പിന്‍വലിച്ച് ആശുപത്രി അധികൃതര്‍

നഴ്‌സുമാര്‍ പരസ്പരം മലയാളത്തില്‍ സംസാരിക്കുന്നത് വിലക്കിക്കൊണ്ട് കഴിഞ്ഞ ശനിയാഴ്ചയാണ് നഴ്‌സിങ് സൂപ്രണ്ട് ഉത്തരവിറക്കിയത്. ”ജിപ്മറിലെ ജോലിസ്ഥലങ്ങളില്‍ ആശയവിനിമയത്തിനായി മലയാള ഭാഷ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചു. എന്നാല്‍ ഭൂരിഭാഗം രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഈ ഭാഷ അറിയില്ലാത്തതിനാല്‍ നിസഹായത അനുഭവപ്പെടുകയും ധാരാളം അസൗകര്യങ്ങള്‍ക്കു കാരണമാകുകയും ചെയ്യുന്നു. അതിനാല്‍ ആശയവിനിമയത്തിനായി ഹിന്ദിയും ഇംഗ്ലിഷും മാത്രം ഉപയോഗിക്കാന്‍ എല്ലാ നഴ്‌സിങ് ജീവനക്കാരോടും നിര്‍ദേശിക്കുന്നു. അല്ലാത്തപക്ഷം കടുത്ത നടപടി സ്വീകരിക്കും,”എന്നായിരുന്നു വിവാദ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

സംഭവം വിവാദമായതോടെ പിറ്റേ ദിവസം തന്നെ ആശുപത്രി മാനേജ്‌മെന്റ് സര്‍ക്കുലര്‍ പിന്‍വലിച്ചു. ആശുപത്രി മാനേജ്‌മെന്റിന്റെയോ ഡല്‍ഹി സര്‍ക്കാറിന്റെയോ ഉത്തരവില്ലാതെയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നു മെഡിക്കല്‍ ഡയറക്ടര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Web Title: Delhi g b pant hospital nurse apologises malayalam circular

Next Story
കോണ്‍ഗ്രസിനു തിരിച്ചടി; ജിതിന്‍ പ്രസാദ ബിജെപിയില്‍Jitin Prasada, Jitin Prasada BJP, Jitin Prasada joins BJP, congress leader Jitin Prasada joins BJP, Jitin Prasada leaves Congress, ie malaylam
The moderation of comments is automated and not cleared manually by malayalam.indianexpress.com