ന്യൂഡൽഹി: ഡൽഹി കരോൾബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 17 ഓളം പേർ മരിച്ചു. 13 മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. ചോറ്റാനിക്കര സ്വദേശിയായ ജയശ്രീ (53) ആണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ട്. ഹോട്ടൽ അർപിത് പാലസിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലർച്ചെയായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

പുലർച്ചെ 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. 25 ഓളം ഫയർ എൻജിനുകളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. മണിക്കൂറുകൾക്കം തന്നെ തീ പൂർണമായും അണച്ചു. തീ നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതർ അറിയിച്ചു.

13 പേരടങ്ങിയ മലയാളി കുടുംബമാണ് ഹോട്ടലിൽ താമസിച്ചിരുന്നത്. ഇവരിൽ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. രണ്ടുപേരെ ഇനിയും കാണാനില്ല. എറണാകുളം ചേരാനെല്ലൂരിൽനിന്നുളളവരായിരുന്നു മലയാളി സംഘം. ഗാസിയാബാദിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരായിരുന്നു ഇവർ. വിവാഹശേഷം ഹോട്ടലിൽ താമസിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ