scorecardresearch

ഡല്‍ഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടേതടക്കം 52 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

സിബിഐയുടെ എക്സൈസ് കേസിൽ മാപ്പുസാക്ഷിയായി മാറിയ വ്യവസായി ദിനേഷ് അറോറയെ വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു

സിബിഐയുടെ എക്സൈസ് കേസിൽ മാപ്പുസാക്ഷിയായി മാറിയ വ്യവസായി ദിനേഷ് അറോറയെ വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു

author-image
WebDesk
New Update
Delhi excise policy case | Manish Sisodia | News

മനീഷ് സിസോദിയ

ന്യൂഡല്‍ഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ മനീഷ് സിസോദിയ, അമൻദീപ് സിങ് ധാൽ, രാജേഷ് ജോഷി, ഗൗതം മൽഹോത്ര തുടങ്ങിയവരുടെ 52.24 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.

Advertisment

കണ്ടുകെട്ടിയ 52.24 കോടിയുടെ ആസ്തികളിൽ 7.29 കോടിയുടെ സ്ഥാവര സ്വത്തുക്കളും ഉൾപ്പെടുന്നുണ്ട്. മനീഷ് സിസോദിയയുടെയും ഭാര്യ സീമ സിസോദിയയുടെ രണ്ട് സ്ഥാവര സ്വത്തുക്കൾ, രാജേഷ് ജോഷി/ചാരിയറ്റ് പ്രൊഡക്ഷൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂമി/ഫ്ലാറ്റ്, ഗൗതം മൽഹോത്രയുടെ ഭൂമി/ഫ്ലാറ്റ് എന്നിവയാണിത്.

കണ്ടുകെട്ടിയവയില്‍ 44.29 കോടി രൂപയുടെ ജംഗമ വസ്തുക്കളും ഉൾപ്പെടുന്നു. മനീഷ് സിസോദിയയുടെ (11.49 ലക്ഷം), ബ്രിൻഡ്‌കോ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (16.45 കോടി രൂപ) ബാങ്ക് ബാലന്‍സും ഉള്‍പ്പെടെയാണിതെന്ന് ഇഡി വക്താവ് അറിയിച്ചു.

അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയം ജൂലൈ 31-ന് റദ്ദാക്കിയിരുന്നു.

Advertisment

“വിജയ് നായർ, സമീർ മഹേന്ദ്രു, ദിനേശ് അറോറ, അരുൺ പിള്ള തുടങ്ങിയവരുടെ 76.54 കോടി രൂപ വിലമതിക്കുന്ന സ്ഥാവര-ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള ആദ്യ താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. കേസില്‍ ഇതുവരെ 128.78 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുള്ളത്. കേസിൽ ഇഡി ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് പ്രോസിക്യൂഷൻ പരാതികൾ നൽകുകയും ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്,” വക്താവ് കൂട്ടിച്ചേര്‍ത്തു.

സിബിഐയുടെ എക്സൈസ് കേസിൽ മാപ്പുസാക്ഷിയായി മാറിയ വ്യവസായി ദിനേഷ് അറോറയെ വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു

Aap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: