ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് കണക്ക് പുറത്തുവിടാത്തതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കണക്കുകള്‍ പുറത്തുവിടാത്തതു ഞെട്ടിപ്പിക്കുന്നതാണെന്നു കെജ്രിവാള് പറഞ്ഞു.
”തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മിഷന് എന്താണു ചെയ്യുന്നത്? പോളിങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷവും വോട്ടര്‍മാരുടെ കണക്ക് പുറത്തുവിടാത്തത് എന്തുകൊണ്ടാണ്?” കെജ്രിവാള് ട്വിറ്ററില്‍ കുറിച്ചു.
Absolutely shocking. What is EC doing? Why are they not releasing poll turnout figures, several hours after polling? //t.co/ko1m5YqlSx
— Arvind Kejriwal (@ArvindKejriwal) February 9, 2020
ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ശനിയാഴ്ച വൈകിട്ടാണ് അവസാനിച്ചത്. എന്നാല്‍ അന്തിമ പോളിങ് കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 60 ശതമാനത്തിലധികം വോട്ട് പോള്‍ ചെയ്തുവെന്നാണു ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Read Also: ജോലിയിലെ സ്ഥാനക്കയറ്റം: സംവരണം മൗലികാവകാശമല്ലെന്നു സുപ്രീം കോടതി
ഇതേ ആശങ്ക ആം ആദ്മി പാര്‍ട്ടി ദേശീയ വക്താവ് സഞ്ജയ് സിങ്ങും പത്രസമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു. ”ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് അവസാനിച്ച് ഒരു മണിക്കൂറിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അന്തിമ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ഡല്‍ഹി പോലുള്ള ഒരു ചെറിയ സ്ഥലത്ത് പോള്‍ ചെയ്ത മൊത്തം വോട്ടുകളുടെ എണ്ണം കണക്കാക്കാന്‍ എന്തുകൊണ്ടാണ് ഇത്രയധികം സമയമെടുക്കുന്നതെന്നു തിരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരം നല്‍കണം,” സഞ്ജയ് സിങ് പറഞ്ഞു.
"दिल्ली चुनाव में कितने प्रतिशत मतदान हुआ ये दिल्ली और देश के लोग जानना चाहते है। चुनाव आयोग वोटिंग प्रतिशत बताने में इतनी देर क्यों कर रहा है?
लोकसभा चुनाव में 1 घंटे के अंदर चुनाव आयोग वोटिंग प्रतिशत बता देता है, दिल्ली जैसे छोटे राज्य में इतना विलंब क्यों?" : @SanjayAzadSln pic.twitter.com/hps01YhHbd
— AAP (@AamAadmiParty) February 9, 2020
”ഇന്നലെ മുതല്‍ എന്തു കളിയാണു നടക്കുന്നതെന്നു തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കണം. ഇന്നലെ വോട്ടെടുപ്പ് അവസാനിച്ചു, എന്നാല്‍, വോട്ടിങ് ശതമാനത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു ഉദ്യോഗസ്ഥനും ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല,” അദ്ദേഹം പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook