Delhi Election Result 2020: ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ആം ആദ്മിയാണ് ലീഡ് ചെയ്യുന്നത്. പോസ്റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. അതേസമയം, വോട്ടെണ്ണൽ ആരംഭിക്കും മുൻപേ ആം ആദ്മി പാർട്ടി ആസ്ഥാനത്ത് ആഘോഷ പ്രകടനങ്ങൾ ആരംഭിച്ചു.
പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ സമ്മേളിച്ചു. പാർട്ടി ഓഫീസ് ബലൂണുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കേജ്രിവാളിന് ഭരണത്തുടർച്ചയെന്ന് പരാമർശിച്ചുള്ള ഫ്ളക്സ് ബോർഡുകൾ ഇപ്പോഴേ ഉയർന്നു. 2024 ൽ മോദിക്ക് എതിരാളി കേജ്രിവാൾ ആയിരിക്കുമെന്ന് പറഞ്ഞുള്ള പോസ്റ്ററുകളുമായി ആം ആദ്മി പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് തടിച്ചുകൂടിയിട്ടുണ്ട്. വോട്ടെണ്ണൽ ആരംഭിക്കും മുൻപ് ആം ആദ്മി പാർട്ടി ആസ്ഥാനത്ത് പ്രാർഥനകളും പൂജകളും നടന്നു.
Delhi: Aam Aadmi Party office decked up ahead of #DelhiElectionResults. //t.co/No8TVk27nO pic.twitter.com/KKQcdrRFNv
— ANI (@ANI) February 11, 2020
Read Also: Delhi Assembly Election Result 2020 Live: ഡൽഹിയിൽ വോട്ടെണ്ണൽ തുടങ്ങി, ആം ആദ്മി ലീഡ് ചെയ്യുന്നു
ഭരണത്തുടർച്ചയാണ് ആം ആദ്മി ലക്ഷ്യമിടുന്നത്. തുടർച്ചയായി മൂന്നാം തവണയും ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് ആം ആദ്മി ഉറച്ചു വിശ്വസിക്കുന്നു. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ആം ആദ്മിക്ക് ആത്മവിശ്വാസം പകരുന്നു. മുഖ്യമന്ത്രി കസേരയിൽ ഹാട്രിക് നേട്ടം കുറിക്കാം എന്ന വിശ്വാസത്തിലാണ് അരവിന്ദ് കേജ്രിവാൾ. വികസനത്തിലൂന്നിയ പ്രചാരണമാണ് ആം ആദ്മി ഡൽഹിയിൽ നയിച്ചത്. എന്നാൽ, ബിജെപി കേജ്രിവാളിനെ വിമർശിച്ചും ഹിന്ദുത്വ അജണ്ട ഉന്നയിച്ചുമാണ് വോട്ട് തേടിയത്.
An Aam Aadmi Party supporter at party office in Delhi. #DelhiResults pic.twitter.com/7WhhzIhQao
— ANI (@ANI) February 11, 2020
2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാതെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. നാളെ രാവിലെ എട്ട് മുതൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഫെബ്രുവരി എട്ടിനാണ് 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook