ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവി സമ്മതിച്ച് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ മുകേഷ് ശർമ. വോട്ടെണ്ണൽ പൂർത്തിയാകും മുൻപ് മുകേഷ് ശർമ തോൽവി സമ്മതിച്ചു. തോൽവി സമ്മതിക്കുകയാണെന്നും എല്ലാ വോട്ടർമാർക്കും നന്ദി പറയുകയാണെന്നും മുകേഷ് ശർമ പറഞ്ഞു. വികാസ്‌പുരി മണ്ഡലത്തിൽ നിന്നാണ് മുകേഷ് ശർമ ജനവിധി തേടിയത്. മണ്ഡലത്തിലെ എല്ലാ മേഖലകളിലും വികസനമുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി മുകേഷ് ശർമ ട്വീറ്റ് ചെയ്‌തു. ഡൽഹിയുടെ വികസനത്തിനു വേണ്ടി താൽ ഇനിയും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണത്തുടർച്ചയാണ് ആം ആദ്‌മി ലക്ഷ്യമിടുന്നത്. തുടർച്ചയായി മൂന്നാം തവണയും ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് ആം ആദ്‌മി ഉറച്ചു വിശ്വസിക്കുന്നു. എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ആം ആദ്‌മിക്ക് ആത്മവിശ്വാസം പകരുന്നു. മുഖ്യമന്ത്രി കസേരയിൽ ഹാട്രിക് നേട്ടം കുറിക്കാം എന്ന വിശ്വാസത്തിലാണ് അരവിന്ദ് കേജ്‌രിവാൾ. വികസനത്തിലൂന്നിയ പ്രചാരണമാണ് ആം ആദ്‌മി ഡൽഹിയിൽ നയിച്ചത്. എന്നാൽ, ബിജെപി കേജ്‌രിവാളിനെ വിമർശിച്ചും ഹിന്ദുത്വ അജണ്ട ഉന്നയിച്ചുമാണ് വോട്ട് തേടിയത്.

Read Also: രംഭ, മേനക, ഉർവശിമാർ മുന്നിൽ വന്നു തുള്ളിച്ചാടിയാലും എന്നെ തൊടാൻ പറ്റില്ല; ഇനിയൊരു വിവാഹം വേണ്ടെന്ന് രജിത്ത് കുമാർ

2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്‌മി പാർട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാതെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. നാളെ രാവിലെ എട്ട് മുതൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഫെബ്രുവരി എട്ടിനാണ് 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook