scorecardresearch
Latest News

Delhi Assembly Election Result 2020: അതിശയിക്കേണ്ട, ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തും: മനോജ് തിവാരി

Delhi Assembly Election Result 2020: എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപിക്ക് എതിരാണ്

Delhi Election Result BJP AAP

Delhi Assembly Election Result 2020: ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഉറച്ച ആത്മവിശ്വാസത്തിൽ ബിജെപി. ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി 55 സീറ്റ് നേടിയാലും അതിശയിക്കേണ്ട എന്നാണ് തിവാരി പറയുന്നത്. “അസ്വസ്ഥനല്ല, ഇന്നത്തെ ദിവസം ബിജെപിക്ക് സന്തോഷ ദിവസമായിരിക്കും. ഡൽഹിയിൽ ഞങ്ങൾ അധികാരത്തിലെത്താൻ പോകുന്നു” മനോജ് തിവാരി പറഞ്ഞു.

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപിക്ക് എതിരാണ്. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞ ദിവസം മുതൽ ഉറച്ച ആത്മവിശ്വാസമാണ് ബിജെപി പ്രകടിപ്പിക്കുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ യാഥാർഥ്യമാകണമെന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ ആം ആദ്‌മിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് എല്ലാ എക്‌സിറ്റ് പോൾ സർവേകളും പ്രവചിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. എക്‌സിറ്റ് പോൾ ഫലങ്ങൾ സത്യസന്ധമാകണമെന്നില്ലെന്നും ഷാ പറഞ്ഞു.

Read Also: ഹാട്രിക് നേടാൻ കേജ്‌രിവാൾ, അത്ഭുതം സൃഷ്‌ടിക്കാൻ ബിജെപി

എക്‌സിറ്റ് പോൾ ഫലങ്ങൾ വരുന്നത് വെെകിട്ട് അഞ്ച് മണിവരെയുള്ള കണക്കനുസരിച്ചാണ്. എന്നാൽ, അഞ്ച് മണി കഴിഞ്ഞാണ് ബിജെപിയെ പിന്തുണയ്‌ക്കുന്നവർ വോട്ട് ചെയ്യാൻ എത്തിയതെന്ന് ബിജെപി വനിതാ നേതാവ് മീനാക്ഷി ലേഖിയും പറഞ്ഞിരുന്നു.

2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്‌മി പാർട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാതെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. നാളെ രാവിലെ എട്ട് മുതൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഫെബ്രുവരി എട്ടിനാണ് 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Delhi election result 2020 bjp confidence