ന്യൂഡൽഹി: ഉത്തരേന്ത്യയിലും പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ മേഖലകളിലും ശക്തമായ ഭൂകമ്പം. വെള്ളിയാഴ്ച വൈകിട്ട് 5.13നാണ് ഏകദേശം ഒരു മിനിറ്റ് നീണ്ടുനിന്ന ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിന് 256 കിലോമീറ്റർ അകലെ ഭൂനിരപ്പിൽ നിന്ന് 190 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഹിന്ദു ഖുഷ് മേഖലകളിൽ ഭൂചലനത്തിന്റെ തീവ്രത 6.8 വരെ രേഖപ്പെടുത്തി. നവംബർ 19നും സമാനമായ ഭൂചലനം ഡൽഹിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി.