ന്യൂഡൽഹി: പനിയും ശ്വാസതടസ്സവും ഓക്സിജന്റെ അളവ് കുറയുന്നതുമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

48 കാരനായ സിസോദിക്ക് ഈ മാസം 14ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് വീട്ടിൽ ഐസൊലേഷനിലായിരുന്നു അദ്ദേഹം. ആം ആദ്മി പാർട്ടി നേതാവായ അദ്ദേഹത്തിന് രോഗബാധയെത്തുടർന്ന് കഴിഞ്ഞയാഴ്ച നടന്ന ഡൽഹി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

Read More: കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

സിസോദിയ തന്നെയായിരുന്നു തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. “എനിക്ക് നേരിയ പനി വന്നതിന് ശേഷം എന്റെ കോവിഡ് -19 പരിശോധന നടത്തി. റിപ്പോർട്ട് പോസിറ്റീവ് ആയി. ഞാൻ സ്വയം ഐസോലേഷനിലേക്ക് പോയി. ഇപ്പോൾ വരെ, എനിക്ക് പനിയോ മറ്റേതെങ്കിലും പ്രശ്നമോ ഇല്ല. എനിക്ക് സുഖമാണ്. നിങ്ങളുടെ അനുഗ്രഹത്താൽ ഞാൻ പൂർണമായി സുഖം പ്രാപിച്ച് ഉടൻ ജോലിയിലേക്ക് മടങ്ങും,” എന്നായിരുന്നു ഈ മാസം 14ന് സിസോദിയ ട്വീറ്റ് ചെയ്തത്.

ഡൽഹി മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കാബിനറ്റ് മന്ത്രിയാണ് അദ്ദേഹം. നേരത്തെ, ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂൺ 17നായിരുന്നു അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.

Read More: കുതിക്കുന്ന രോഗവ്യാപനം: സംസ്ഥാനത്ത് ഇന്ന് 5376 പേർക്കുകൂടി കോവിഡ്, 4424 സമ്പർക്ക രോഗികൾ

ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, പനി, ഓക്സിജന്റെ അളവ് കുറയുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ജെയിനിനെ ഡൽഹിയിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ലഭിച്ചതോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു.

കൽക്കാജി എം‌എൽ‌എ അതിഷി, ഡൽഹി സർക്കാർ ഉപദേഷ്ടാവ് അഭിനന്ദിത മാത്തൂർ, ആം ആദ്മി മീഡിയ പാനലിസ്റ്റ് അക്ഷയ് മറാത്തെ എന്നിവരും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More: Delhi Dy CM Manish Sisodia, who tested Covid positive, admitted to hospital

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook