അഫ്ഗാനിസ്ഥാന്റെ ഭൂപ്രദേശം ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കപ്പെടരുത്; ഡൽഹി പ്രമേയത്തിൽ ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങൾ

അഫ്ഗാനിസ്ഥാൻ സമാധാനപരവും സുരക്ഷിതവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്കും ആഹ്വാനം

Afghanistan, Taliban, Afghanistan blast, Mosque blast afghanistan, Afghanistan mosque dead, Afghanistan blast news, Indian Express Malayalam, ie malayalam
ഫയൽ ചിത്രം

ന്യൂഡൽഹി: അഫ്ഗാനിസ്ഥാന്റെ ഭൂ പ്രദേശം ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് അഭയം നൽകുന്നതിനോ പരിശീലനത്തിനോ ധനസഹായം നൽകുന്നതിനോ ഉപയോഗിക്കരുതെന്ന് ഡൽഹി പ്രമേയത്തിൽ ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങൾ. അഫ്ഗാനിസ്ഥാൻ സമാധാനപരവും സുരക്ഷിതവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്കും ഡൽഹി റീജിയണൽ സെക്യൂരിറ്റി ഡയലോഗിൽ ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങൾ ആഹ്വാനം ചെയ്തു.

താലിബാൻ അധികാരത്തിലെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളും അത് നേരിടുന്ന പ്രധാന വെല്ലുവിളികളും എട്ട് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ബുധനാഴ്ച ചർച്ച ചെയ്തു.

തീവ്രവാദം, ഭീകരവാദം, വിഘടനവാദം, മയക്കുമരുന്ന് കടത്ത് എന്നിവയ്‌ക്കെതിരെ കൂട്ടായ സഹകരണത്തിനും അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള യോഗം ആഹ്വാനം ചെയ്തു. യോഗം എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും ശക്തമായ ഭാഷയിൽ അപലപിക്കുകയും ഭീകരതയെ ചെറുക്കാനുള്ള ഉറച്ച പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാന് തടസ്സമില്ലാത്തതും നേരിട്ടുള്ളതും ഉറപ്പുള്ളതുമായ രീതിയിൽ മാനുഷിക സഹായം നൽകാനും ചർച്ചകൾ ആവശ്യപ്പെട്ടു.

Also Read: കാര്‍ഷിക നിയമ പ്രതിസന്ധി: സിംഗു അതിര്‍ത്തിയില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍

അഫ്ഗാനിസ്ഥാനിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചും അതിന്റെ പ്രാദേശികവും ആഗോളവുമായ പ്രത്യാഘാതങ്ങളെ കുറിച്ചും യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങൾ ചർച്ച ചെയ്തു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷ സമുദായങ്ങളുടെയും മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

അഫ്ഗാൻ ജനതയെ സഹായിക്കുന്നതിനും “കൂട്ടായ്മ” വർദ്ധിപ്പിക്കുന്നതിനും “കൂടുതൽ സഹകരണത്തിനും ഇടപെടലിനും” ഇന്ത്യയുടെ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ യോഗത്തിന് മുന്നോടിയായി ആഹ്വാനം ചെയ്തിരുന്നു.

“2018-ൽ ഇറാൻ ആരംഭിച്ച ഈ പ്രക്രിയയുടെ മൂന്നാമത്തെ മീറ്റിംഗാണിത്. അതിന് ഞങ്ങൾ ഇറാനോട് നന്ദിയുള്ളവരാണ്. എല്ലാ മധ്യേഷ്യൻ രാജ്യങ്ങളുടെയും ഈ ആശയത്തിന്റെ തുടക്കക്കാരായ റഷ്യയുടെയും പങ്കാളിത്തത്തോടെ ഇന്ന് സംഭാഷണത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചത് ഒരു അംഗീകാരമാണ്, ”അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi declaration afghanistan soil terrorism

Next Story
കാര്‍ഷിക നിയമ പ്രതിസന്ധി: സിംഗു അതിര്‍ത്തിയില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍Farmers suicide, Singhu border, farmers protest, Farmer kills himself at Singhu border, Farm unions, Farm laws, Farmers-govt talks, farmers protests, latest news, news in malayalam, malayalam news, Indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com