ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കോഴക്കേസിൽ അറസ്റ്റിലായ കാർത്തി ചിദംബരത്തിന്റെ സി.ബി.ഐ കസ്റ്റഡി കലാവധി വീണ്ടും മൂന്ന് ദിവസം നീട്ടി. ഡൽഹി പട്യാലഹൗസ് കോടതിയാണ് കാർത്തിയെ മാർച്ച് 12വരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടത്. കേസിൽ ജാമ്യത്തിനായി കാർത്തി സമർപ്പിച്ച ഹർജി കോടതി മാർച്ച് 15ന് പരിഗണിക്കും. കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ കാർത്തിയെ ഇന്ന് സി.ബി.ഐ കോടതിയിൽ ഹാജരാക്കിയിരുന്നു.

ആ​റു ദി​വ​സ​ത്തേ​യ്ക്കു കൂ​ടി റി​മാ​ൻ​ഡ് ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സി​ബി​ഐ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച കാ​ർ​ത്തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണം.അതേസമയം കാർത്തി ചിദംബരത്തെ മാർച്ച് ഇരുപത് വരെ അറസ്റ്റ് ചെയ്യരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഡൽഹി ഹൈക്കോടതി അറിയിച്ചു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തി ചിദംബംരം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സൂപ്രീം കോടതി ഈ ഹർജി ഡൽഹി ഹൈക്കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് പരിഗണിക്കവേയാണ് കാർത്തിക്ക് താൽകാലിക ആശ്വാസം നൽകുന്ന വിധി ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

പി. ​ചി​ദം​ബ​രം കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രി​ക്കെ 2007ൽ ​മാ​ധ്യ​മ​സ്ഥാ​പ​ന​മാ​യ ഐ​എ​ൻ​എ​ക്സ് മീ​ഡി​യ വി​ദേ​ശ​ത്തു​നി​ന്ന് 305 കോ​ടി രൂ​പ നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തു ച ​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണെ​ന്നാ​ണു കേ​സ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ